Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാത്രക്കാർ...

യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ്​ വിമാന കമ്പനികളുമായി ബന്ധപ്പെടണം: ജിദ്ദ വിമാനത്താവളം ജാഗ്രതാ നിർദ്ദേശം നൽകി

text_fields
bookmark_border
യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ്​ വിമാന കമ്പനികളുമായി ബന്ധപ്പെടണം: ജിദ്ദ വിമാനത്താവളം ജാഗ്രതാ നിർദ്ദേശം നൽകി
cancel

ജിദ്ദ: നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ്​ അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ജിദ്ദ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളം യാത്രക്കാർക്ക് നിർദ്ദേശം നൽകി.

ചില രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ നടപടി. യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇനി പറയുന്നവയാണ്: യാത്ര പുറപ്പെടുന്നതിന് മുമ്പ്​ വിമാനത്തി​െൻറ കൃത്യസമയത്തെക്കുറിച്ചുള്ള വിവരങ്ങൾ വിമാന കമ്പനികളിൽനിന്ന് നേരിട്ട് ചോദിച്ചറിയുക.

വിമാനകമ്പനികളുടെയും വിമാനത്താവളത്തി​െൻറയും ഔദ്യോഗിക വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും കൃത്യമായി പരിശോധിക്കുക. വിമാന സർവീസുകളെ സംബന്ധിച്ച മാറ്റങ്ങൾ അറിയാൻ ഔദ്യോഗികവും വിശ്വാസയോഗ്യവുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു അറിയിപ്പ് നൽകുന്നതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സഹകരണത്തിന് നന്ദി അറിയിച്ച അധികൃതർ എല്ലാവർക്കും സുരക്ഷിതമായ യാത്ര ആശംസിച്ചു.

ഇറാനുനേരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് മേഖലയിലെ പല രാജ്യങ്ങളും വ്യോമപാതകൾ താൽക്കാലികമായി അടച്ച സാഹചര്യത്തിലാണ് ജിദ്ദ വിമാനത്താവളം ഈ അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചത്.

Show Full Article
TAGS:Iran Israel Tensions Iran US Tensions Jeddah saudinews 
News Summary - Passengers must contact airlines before heading to the airport: Jeddah Airport issues advisory
Next Story