ജിദ്ദ നവോദയ പ്രവർത്തകരും തിരഞ്ഞെടുപ്പ് ഗോദയിൽ
text_fieldsജിദ്ദ: നവോദയ കലാസാംസ്കാരിക വേദി പ്രവർത്തകരായിരുന്ന നിരവധി പ്രവാസികളും ഇത്തവണ മത്സരരംഗത്തുണ്ട്. വനിത വേദി മുൻ കൺവീനർ ജുമൈല അബു മലപ്പുറം നഗരസഭ 27ാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുന്നു. ജിദ്ദ മുൻ പ്രവാസിയും എഴുത്തുകാരിയുമായ സക്കീന ഓമശ്ശേരി കോഴിക്കോട് ജില്ല പഞ്ചായത്തിലേക്ക് ഓമശ്ശേരിയിൽ ജനതാദൾ (എസ്) പാർട്ടി സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാണ്. നവോദയ പ്രവർത്തകരായ അനൂപ് മാത്യു പോൾ മാവേലിക്കര നഗരസഭ നാലാം വാർഡിലും, സി.പി. മുഹമ്മദ് കുട്ടി കരുളായി പഞ്ചായത്തിലും, കെ. വിജോയ് മുഴപ്പിലങ്ങാട് പഞ്ചായത്ത് എട്ടാം വാർഡിലും തെക്കേവീട്ടിൽ സിറാജ് വേങ്ങര പഞ്ചായത്ത് 13ാം വാർഡിലും എൽ.ഡി.എഫ് സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്.


