Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒരുമയുടെയും...

ഒരുമയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി ജിദ്ദ ശറഫിയ മലയാളി കൂട്ടായ്മ ജനകീയ ഇഫ്താർ

text_fields
bookmark_border
ഒരുമയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി ജിദ്ദ  ശറഫിയ മലയാളി കൂട്ടായ്മ ജനകീയ ഇഫ്താർ
cancel

ജിദ്ദ: മലയാളികളുടെ സംഗമ കേന്ദ്രമായ ജിദ്ദ ശറഫിയ്യയിൽ ഒരുമയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹിത സന്ദേശമായി സംഘടിപ്പിച്ച ശറഫിയ മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ സംഘാടനം കൊണ്ടും വൻ ജനാവലികൊണ്ടും ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ എട്ട് വർഷങ്ങളായി പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും മുൻകൈ എടുത്ത് നടത്തുന്ന ജനകീയ ഇഫ്താറിൽ ഓരോ വർഷവും ജനപങ്കാളിത്തം വർധിച്ചുകൊണ്ടിരിക്കുന്നതായാണ് അനുഭവം. ഇപ്രാവശ്യവും സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് മലയാളികളും മറ്റുളളവരുമായി ഏകദേശം 4,000 ത്തോളം ആളുകളാണ് ജനകീയ ഇഫ്താറിൽ സംബന്ധിച്ചത്.




പ്രദേശത്തെ മലയാളി കച്ചവട ഉടമകളും സ്ഥാപനങ്ങളിലെ ജോലിക്കാരും കലാ, കായിക, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരും എല്ലാം ഒന്നിച്ചു ഒരുമയോടെ കൈകോര്‍ത്താണ് ജനകീയ ഇഫ്താറിന് ആതിഥ്യമരുളിയത്. ശറഫിയ്യയുടെ ഹൃദയഭാഗത്തുള്ള തെരുവോരത്ത് വിഭവസമൃദ്ധമായി ഒരുക്കിയ ഇഫ്താറിൽ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും പരിസര പ്രദേശങ്ങളിലെ സാധാരണക്കാരായ മലയാളികളും മറ്റു സംസ്ഥാനക്കാരുമാണ് പങ്കെടുത്തത്.


ശറഫിയ്യയിലെ കച്ചവടകേന്ദ്രങ്ങളും തെരുവുകളുമെല്ലാം പഴയകാല പ്രതാപത്തോടെ വീണ്ടും സജീവമായിരിക്കുകയാണ്. ഈ സജീവത അരക്കിട്ടുറപ്പിക്കുന്നതായിരുന്നു വൻ വിജയമായി മാറിയ ജനകീയ ഇഫ്താർ. ബേബി നീലാമ്പ്ര, മുജീബ് റീഗൾ, ഫിറോസ് ചെറുകോട്, ചെറി മഞ്ചേരി, അൻവർ കരിപ്പ, ഹനീഫ കടമ്പോട്ട്, സൈഫുദ്ധീൻ വാഴയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിന് മറ്റു നിരവധി പേർ സന്നദ്ധ പ്രവർത്തകരായി രംഗത്തുണ്ടായിരുന്നു.

Show Full Article
TAGS:Jeddah Sharafiya Malayali community Mega Iftar Meet 
Next Story