Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2025 12:34 PM GMT Updated On
date_range 14 Nov 2025 12:34 PM GMTഝാർഖണ്ഡ് സ്വദേശി ജുബൈലിൽ നിര്യാതനായി
text_fieldscamera_alt
നൂർ ഹുസൈൻ ഖാൻ
Listen to this Article
ജുബൈൽ: ഝാർഖണ്ഡ് കോഡെർമ സ്വദേശി നൂർ ഹുസൈൻ ഖാൻ (39) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.മൃതദേഹം ജുബൈൽ അൽ മന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: ഹുസൈൻ ഖാൻ, മാതാവ്: കിതാബുൻ ഖാത്തൂൻ, ഭാര്യ: ഹസീന ഖാത്തൂൻ, മക്കൾ: നൂർജഹാൻ ഖാത്തൂൻ, നൂറിൻ ഖാൻ. മരണാനന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻറിയറുമായ സലീം ആലപ്പുഴ അറിയിച്ചു.
Next Story


