‘ജോയ് ഫോറം’ നാല് ബില്യൺ റിയാൽ കരാറുകളിൽ ഒപ്പുവെച്ചു
text_fieldsറിയാദ് ബൊളിവാർഡ് സിറ്റിയിൽ 'ജോയ് ഫോറം 2025' ഉദ്‌ഘാടനം ചെയ്ത് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് സംസാരിക്കുന്നു
റിയാദ്: ‘ജോയ് ഫോറ’ ത്തോടനുബന്ധിച്ച് അടുത്ത വർഷത്തേക്ക് നാല് ബില്യൺ റിയാലിന്റെ നിരവധി കരാറുകളിൽ ഒപ്പുവെച്ചതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വിനോദ മേഖലയിൽ വൈദഗ്ദ്ധ്യം നേടിയ ഫോറങ്ങളിലൊന്നായ ജോയ് ഫോറം 2025 രണ്ട് ദിവസത്തെ പരിപാടി റിയാദിലെ ബൊളിവാർഡ് സിറ്റിയിൽ ഉദ്ഘാടനം ചെയ്തപ്പോഴാണിത്. അതിൽ നിരവധി പരിപാടികളും ആശ്ചര്യങ്ങളും ഉൾപ്പെടുന്നു.ടി.കെ.ഒയുമായും അതിന്റെ ചെയർമാൻ നിക്ക് ഖാനുമായും ഒരു പ്രധാന സഹകരണമുണ്ട്.അതിൽ അടുത്ത വർഷം സൗദിയിൽ റോയൽ റംബിൾ ഇവന്റ് ആതിഥേയത്വം വഹിക്കുന്നതും അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി നടക്കുന്ന ചരിത്രപ്രസിദ്ധമായ റെസിൽമാനിയ 2027 ഇവന്റും ഉൾപ്പെടുന്നു.
വിഷൻ 2030 ൽ ആരംഭിച്ച യാത്ര സൗദി അറേബ്യയെ പ്രധാന ആഗോള പരിപാടികൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കിയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയെന്നും ആലുശൈഖ് അഭിപ്രായപ്പെട്ടു.‘സിക്സ് ഫ്ലാഗ്’ നഗരം ഉൾപ്പെടുന്ന മനോഹരമായ ഖിദ്ദിയ പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം ഉദ്ഘാടനം ചെയ്യപ്പെടും. ഈ പ്രധാന പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതികളിൽ ഒന്നാണ് ഈ പദ്ധതി.
ടൂറിസം മന്ത്രാലയവുമായുള്ള സംയുക്ത ശ്രമങ്ങൾ സന്ദർശകരുടെ എണ്ണവും ടൂറിസം വരുമാനവും വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം സൗദിയെ മേഖലയിലെ രണ്ടാമത്തെ വലിയ ടൂറിസം കേന്ദ്രമാക്കി മാറ്റിയെന്നും ആലുശൈഖ് പറഞ്ഞു. സാംസ്കാരിക മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.വിനോദം ഒരു കാലത്ത് ഉണ്ടായിരുന്നതുപോലെ ഒരു ആഡംബരമല്ല, മറിച്ച് ജീവിത നിലവാരത്തിന്റെ അനിവാര്യ ഘടകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.


