തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി
text_fieldsഅജയകുമാർ
റിയാദ്: തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ട് കോണം പുണർതത്തിൽ എസ്. അജയകുമാർ (56) റിയാദ് -ദവാദ്മിയിൽ നിര്യാതനായി. താമസ സ്ഥലത്ത് വ്യാഴാഴ്ച അബോധാവസ്ഥയിൽ കണ്ടെത്തിയ അജയകുമാറിനെ സ്വദേശി പൗരൻ അറിയിച്ചതിനെ തുടർന്ന് പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരിശോധനയിൽ ഹൃദയാഘാതം മൂലം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.മൂന്നര പതിറ്റാണ്ട് കാലമായി പെയിന്റിങ് ജോലി ചെയ്തു വന്നിരുന്ന അജയകുമാർ താമസരേഖയായ ഇഖാമ ഉറൂബിലായതിനാലും മറ്റ് നിയമ തടസങ്ങളാലും 15 വർഷമായി നാട്ടിൽ പോയിരുന്നില്ല.
നാട്ടിലെ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി ഏരിയ ജീവകാരുണ്യവിഭാഗം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. ദവാദ്മി ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിലവിലെ പ്രത്യേക സാഹചര്യത്തിൽ ദവാദ്മിയിലെ പൊതു ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരേതരായ സോമരാജൻ കമലമ്മ എന്നിവരാണ് അജയകുമാറിന്റെ മാതാപിതാക്കൾ. സഹോദരങ്ങൾ: സുഗന്ധി,അനിത, ജീന, ദവാദ്മിയിൽ മുൻ പ്രവാസിയായ ഷാജി.


