Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖമീസ് മുശൈത്ത് ബസ്...

ഖമീസ് മുശൈത്ത് ബസ് സ്​റ്റേഷൻ റിയാദ് റോഡിലേക്ക് മാറ്റി

text_fields
bookmark_border
ഖമീസ് മുശൈത്ത് ബസ് സ്​റ്റേഷൻ റിയാദ് റോഡിലേക്ക് മാറ്റി
cancel

അബഹ: ഖമീസ് മുശൈത്ത് സിറ്റി സെൻററിലെ ശിഫയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന സൗദി ട്രാൻസ്‌പോർട്ടിങ്​ കമ്പനി (സാറ്റ്​​) ബസ് സ്​റ്റേഷൻ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഖമീസ് - റിയാദ് റോഡിലെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിന് എതിർവശത്താണ് പുതുതായി സജ്ജീകരിച്ചിട്ടുള്ള സ്​റ്റേഷൻ.

യാത്രക്കാർക്കായി വിശാലമായ പാർക്കിങ്​ സൗകര്യവും അത്യാധുനികമായ പുതിയ കെട്ടിടവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നജ്‌റാൻ, ജിസാൻ, ജിദ്ദ, മക്ക, മദീന, റിയാദ് തുടങ്ങി വിവിധ നഗരങ്ങളിലേക്കുള്ള ബസുകൾ ഇനി മുതൽ ഇവിടെ നിന്നുമായിരിക്കും സർവീസ് നടത്തുക. ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കാൻ കഴിയുമെന്നതാണ് പുതിയ സ്​റ്റേഷ​െൻറ പ്രധാന സവിശേഷത.

Show Full Article
TAGS:khamis mushait bus station shifted Riyadh Saudi Arabia news 
News Summary - Khamis Mushait bus station shifted to Riyadh Road
Next Story