കിങ് സൽമാൻ ഗേറ്റ് പദ്ധതി; മേഖലയിലെ വികസനത്തിൽ ഭരണകൂട താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നത് - മക്ക ഗവർണർ
text_fieldsമക്ക: മക്കയിൽ കിങ് സൽമാൻ ഗേറ്റ് പദ്ധതി ആരംഭിക്കുന്നതായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രഖ്യാപനം മേഖലയുടെ വികസനത്തിലും പ്രത്യേകിച്ച് വിശുദ്ധ തലസ്ഥാനത്തിന്റെ വികസനത്തിലും ഭരണകൂടത്തിനുള്ള താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മക്ക ഗവർണർ അമീർ ഖാലിദ് ബിൻ ഫൈസൽ പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ പ്രാർഥനയുടെ ദിശ (ഖിബ്‌ല) ആയതിനാൽ സൗദി അറേബ്യയുടെ നേതൃത്വം മക്കക്ക് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് മക്ക ഗവർണർ പറഞ്ഞു.
ഓരോ പൗരന്റെയും ഹൃദയത്തിൽ വഹിക്കുന്നതാണ് ഈ പദ്ധതി. ഈ പുണ്യസ്ഥലത്തിന് യോഗ്യമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന നൽകുമെന്നും മക്ക ഗവർണർ സൂചിപ്പിച്ചു.
സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഈ രാജ്യത്തെ സംരക്ഷിക്കാനും സുരക്ഷയുടെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങൾ അതിന് തുടർന്നും നൽകാനും ദൈവം തുണക്കട്ടയെന്നും മക്ക ഗവർണർ ആശംസിച്ചു.
മക്കക്ക് നൽകുന്ന കരുതലും ശ്രദ്ധയും - മക്ക ഡെപ്യൂട്ടി ഗവർണർ
മക്ക: മക്കയിലെ കിങ് സൽമാൻ ഗേറ്റ് പദ്ധതിയുടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രഖ്യാപനം മക്കയെന്ന പുണ്യസ്ഥലത്തിന് ഭരണകൂടം നൽകുന്ന കരുതലും ശ്രദ്ധയും മൂലമാണെന്ന് മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ പറഞ്ഞു. മുസ്‍ലിംകളുടെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ മക്കയുടെ പ്രാധാന്യവും അതിന്റെ സമ്പന്നമായ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകവും കണക്കിലെടുക്കുന്നതാണ് ഇൗ പദ്ധതി. ഇത് ഒരേ സമയം സന്ദർശകരുടെ അനുഭവത്തെ സമ്പന്നമാക്കുകയും വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുെമന്നും മക്ക ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.


