Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി പൗരന്മാർക്ക്...

സൗദി പൗരന്മാർക്ക് ആശ്വാസമേകാൻ വിവിധ സഹായ പദ്ധതികൾക്ക് സൽമാൻ രാജാവിന്റെ ഉത്തരവ്

text_fields
bookmark_border
സൗദി പൗരന്മാർക്ക് ആശ്വാസമേകാൻ വിവിധ സഹായ പദ്ധതികൾക്ക് സൽമാൻ രാജാവിന്റെ ഉത്തരവ്
cancel
camera_alt

അമീർ മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: കിരീടാവകാശിയും സൗദി പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശയെ തുടർന്ന് സൗദി പൗരന്മാർക്ക് പിന്തുണ നൽകുന്ന നിരവധി സഹായ പദ്ധതികൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. സൗദി എനർജി കമ്പനിയും നാഷനൽ വാട്ടർ കമ്പനിയും 2027 ജനുവരി ഒന്ന് മുതൽ ഉപഭോഗ നിരക്കുകളിൽ (താരിഫ്) വരുത്തുന്ന ഭേദഗതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. സിവിൽ-സൈനിക മേഖലകളിലെ ജീവനക്കാർക്കും വേതന ബോർഡ് / ഓപ്പറേഷൻ പ്രോഗ്രാം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും പെൻഷൻകാർക്കും സാമുഹിക സുരക്ഷ പദ്ധതിയിലുള്ള മരണപ്പെട്ട വരിക്കാരുടെയും പെൻഷൻകാരുടെയും കുടുംബാംഗങ്ങൾക്കും പ്രതിമാസ അലവൻസിൽ 500 റിയാലിന്റെ വർധനവ് ഈ ആശ്വാസ പദ്ധതികളിൽ ഉൾപ്പെടുന്നു.

വൈദ്യുതി, കുടിവെള്ള നിരക്കുകളിലെ ഭേദഗതി മൂലം ഉണ്ടാകുന്ന സാമ്പത്തിക ഭാരം കുറക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 500 റിയാലിന്റെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾക്കും നിയമാവലികൾക്കും വിധേയമായായിരിക്കും ഈ തുക നൽകുക.

കൂടാതെ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരെ 'നിതാഖാത്' പദ്ധതിയിലെ സ്വദേശിവൽക്കരണ ശതമാനത്തിൽ പൂർണമായി കണക്കാക്കുന്നതിനുള്ള കുറഞ്ഞ ശമ്പളപരിധി 5,000 റിയാലായി ഉയർത്തുന്നതും ഈ ആശ്വാസ നടപടികളിൽ ഉൾപ്പെടുന്നു. ഈ തീരുമാനം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിന് ശേഷം ഇത് നടപ്പിലാക്കും. തുടർന്ന് ആദ്യ വർധനവ് നടപ്പിലാക്കി പന്ത്രണ്ട് മാസം കഴിയുമ്പോൾ കുറഞ്ഞ ശമ്പളം 6,000 റിയാലായി ഉയർത്തും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതന നിലവാരം ഉയർത്തുന്നതിനും പൗരന്മാരുടെ തൊഴിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam Saudi Arabia social security muhammed bin salman Saudi Citizens 
News Summary - King Salman Issues Directives for Various Relief Packages to Support Saudi Citizens
Next Story