കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതിയിൽ ആനുകൂല്യം വിതരണം ചെയ്തു
text_fieldsകെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക സുരക്ഷപദ്ധതിയിൽ ത്വാഇഫ് സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയുടെ കുടുബത്തിനുള്ള മരണാന്തര ആനുകൂല്യം സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും ത്വാഇഫ് കെ.എ.ം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കൾ സ്വീകരിക്കുന്നു.
ത്വാഇഫ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയിൽ ത്വാഇഫ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ സൂഖ് അൽ അംഗരിയിൽ നിന്നും അംഗമായിരിക്കെ മരണമടഞ്ഞ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയുടെ കുടുബത്തിനുള്ള മരണാന്തര ആനുകൂല്യമായ ആറ് ലക്ഷം രൂപ കൈമാറി.
നാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ത്വാഇഫ് കെ.എ.സി.സി സെൻട്രൽ കമ്മിറ്റി നേതാളുടെയും മുസ്ലിംലീഗ് പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗംവും ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഷാ തങ്ങൾ കുടുംബത്തിനുള്ള തുക കൈമാറി. ചെമ്മാട് വെച്ച് നടന്ന സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണ പരിപാടിയിൽ മുസ്ലിംലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശരീഫ് മണ്ണാർക്കാട്, വൈസ് പ്രസിഡൻറ് ബാപ്പുട്ടി, ട്രഷറർ ബഷീർ താനൂർ തുടങ്ങിയ ഭാരവാഹികൾ ഏറ്റു വാങ്ങിയ ആനുകൂല്യമാണ് മുഹമ്മദ് മുസ്തഫയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറിയത്.
ലത്തീഫ് കൂട്ടിലങ്ങാടി, ഹാരിസ് തളിപ്പറമ്പ്, ഖാസിം ഇരുമ്പുഴി, അഷ്റഫ് കായക്കൂൽ തളിപ്പറമ്പ്, അബൂബക്കര് തളിപ്പറമ്പ്, നിസാർ തുടങ്ങി ത്വാഇഫ് കെ.എം.സി.സി നേതാക്കളും പ്രവർത്തകരും കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് എൻ.കെ. അഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡന്റ് ഇ.സി നൂറുദ്ദീൻ, വാർഡ് പ്രസിഡന്റ് പി.കെ. ഉമർ, ജനറൽ സെക്രട്ടറി എൻ.പി. റഊഫ്, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കുരിക്കൾ മുനീർ, മണ്ഡലം സെക്രട്ടറി എൻ.പി. അൻസാർ, പഞ്ചായത്ത് പ്രസിഡൻറ് ഇ.സി സിദ്ദീഖ്, മണ്ഡലം എസ്.ടി.യു പ്രസിഡൻറ് പി.കെ. ആലി, മഹല്ല് സെക്രട്ടറി സി.പി. ലത്തീഫ്, വാർഡ് അംഗം പി.കെ. ഹാലിയ, യൂത്ത് ലീഗ് യൂനിറ്റ് പ്രസിഡൻറ് പി.കെ. ജാഫർ, പ്രാദേശിക പത്രപ്രവർത്തകനും പഞ്ചായത്ത് മുസ്ലിംലീഗ് കൗൺസിലറുമായ പി. റഊഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.