Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആശയറ്റ മനുഷ്യർക്ക്...

ആശയറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -ഡോ. അനിൽ മുഹമ്മദ്

text_fields
bookmark_border
ആശയറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -ഡോ. അനിൽ മുഹമ്മദ്
cancel
camera_alt

 റിയാദ്​ കെ.എം.സി.സി ഒരുക്കിയ സ്വീകരണ പരിപാടിയിൽ ഡോ. അനിൽ മുഹമ്മദ്​ സംസാരിക്കുന്നു

Listen to this Article

റിയാദ്: ജീവിതത്തിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും നഷ്​ടപ്പെട്ട സാധാരണ മനുഷ്യർക്ക് കൈത്താങ്ങായി മാറുന്ന പ്രസ്ഥാനമാണ് കെ.എം.സി.സിയെന്ന് പ്രമുഖ സോഷ്യൽ മീഡിയ അനലിസ്​റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് പ്രസ്താവിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കെ.എം.സി.സി മുന്നോട്ടുവെക്കുന്ന സാമൂഹിക പ്രതിബദ്ധതയും കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു​. സാമ്പത്തിക മൂലധനത്തേക്കാൾ പ്രാധാന്യം സാമൂഹിക മൂലധനത്തിനുണ്ടെന്നും, കരുണയും ആർദ്രതയും സ്നേഹവും പകർന്നു നൽകാൻ പ്രസ്ഥാനത്തിന് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോവിഡ് പ്രതിസന്ധിക്കാലത്ത് കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ ഇടപെടലുകൾ സംഘടനയുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു. പാണക്കാട് കുടുംബത്തി​െൻറ പാരമ്പര്യം അത്ഭുതപ്പെടുത്തുന്നതാണ്. സാദിഖലി ശിഹാബ് തങ്ങൾ സാധാരണക്കാരുടെ ആശ്രയമാണെന്നും, പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലെ രാഷ്​ട്രീയ പക്വതയുള്ള നേതാക്കൾ കേരളത്തിൽ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഗ്രേസ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്​ഘാടനം ചെയ്​തു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്‌റഫ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു.

കെ.എം.സി.സി നേതാക്കളായ ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, യു.പി. മുസ്തഫ, സത്താർ താമരത്ത്, അബ്​ദുറഹ്​മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, പി.സി. അലി, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, അഡ്വ. അനീർ ബാബു, നാസർ മാങ്കാവ്, റിയാദ് നന്മ കരുനാഗപ്പള്ളി കൂട്ടായ്​മ ഭാരവാഹികളായ ബഷീർ ഫത്തഹുദ്ദീൻ, അഖിനാസ് എം. കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ വകയായി ഡോ. അനിൽ മുഹമ്മദിനുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.


Show Full Article
TAGS:kmcc saudiarabia news Riyadh 
News Summary - KMCC is a movement that gives hope to hopeless people - Dr. Anil Muhammad
Next Story