Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2025 11:48 AM GMT Updated On
date_range 12 Dec 2025 11:48 AM GMTകൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
text_fieldscamera_alt
സന്തോഷ് കുമാർ
Listen to this Article
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം മേലില സ്വദേശി സന്തോഷ് കുമാർ (55) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ മൂലം ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിയാദിൽ അൽ ഷബാബ് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനാണ്. പിതാവ്: പവനൻ (പരേതൻ), മാതാവ്: സരള, ഭാര്യ: മഞ്ജു,
മക്കൾ: അനുഷ, അജീഷ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർകാട് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു. സിയാദ് ആലപ്പുഴ, ഹനീഫ മുതുവല്ലൂർ, ഷറഫു തേഞ്ഞിപ്പലം, അബ്ദുറഹ്മാൻ ചേലമ്പ്ര എന്നിവർ സഹായത്തിനൊപ്പമുണ്ട്.
Next Story


