Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2025 11:02 AM GMT Updated On
date_range 2025-03-08T16:32:00+05:30ചികിത്സയിലിരിക്കെ കൊല്ലം സ്വദേശിനിയായ ഉംറ തീര്‍ഥാടക ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തി രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലം സ്വദേശിനി മരിച്ചു. വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീന്‍ (69) ആണ് മരിച്ചത്.
ഉംറ കർമങ്ങൾക്ക് ശേഷം 10 ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അബ്ഹൂര്‍ കിംഗ് അബ്ദുള്ള മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story