Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കോഴിക്കോട് സ്വദേശി അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

അബഹ: കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് (60) ഖമീസ് മുശൈത്ത് ജർമൻ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. പക്ഷാഘാതം പിടിപെട്ട് ഒരാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അബഹ ബല്ലസ്മറിൽ 20 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയി തിരികെ വന്നത്​. ഭാര്യ: ലൈല. മക്കൾ: അതീജത്ത്, ആമിന ബീവി, ആരിഫ, ഹംസിയ. മരുമക്കൾ: നിഷാദ് മിർസബ്, മാലിക്ക്.

ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ഖമീസ് മുശൈത്തിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികളായ ബഷീർ മൂന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു.

Show Full Article
TAGS:Obituary News 
News Summary - Kozhikode native dies of heart attack in Abha
Next Story