Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് പയ്യോളി...

കോഴിക്കോട് പയ്യോളി സ്വദേശി ജുബൈലിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് പയ്യോളി സ്വദേശി ജുബൈലിൽ നിര്യാതനായി
cancel
camera_alt

സുബീഷ് കങ്കാണിവളപ്പിൽ

Listen to this Article

ജുബൈൽ: കോഴിക്കോട് പയ്യോളി സ്വദേശി സുബീഷ് കങ്കാണിവളപ്പിൽ (33) ജുബൈലിൽ നിര്യാതനായി. താമസസ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഫോറൻസിക് പരിശോധന പുരോഗമിക്കുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ്: സുരേഷ്, മാതാവ്: ബീന. മരണാനന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ അറിയിച്ചു.

Show Full Article
TAGS:Kozhikode native death jubail construction company KMCC Central Committee 
News Summary - Kozhikode Payyoli native passed away in Jubail
Next Story