ഗസ്സയിലെ അർബുദ രോഗികളെ ചികിത്സിക്കാൻ കെ.എസ് റിലീഫ് പ്രത്യേക പദ്ധതി നടപ്പാക്കുന്നു
text_fieldsഗസ്സയിൽ നിന്നുള്ള ഏഴുവയസ്സുകാരിയായ എലീൻ റാമി അൽ കിലാനിക്ക് ചികിത്സ നൽകാനൊരുങ്ങി കെ.എസ് റിലീഫ് അധികൃതർ
യാംബു: ഫലസ്തീനിലെ ഗസ്സയിൽ ദുരിതമനുഭവിക്കുന്ന അർബുദ രോഗികളെ സഹായിക്കാൻ സൗദിയുടെ ആഗോള സഹായ ഏജൻസിയായ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ദുരിതമനുഭവിക്കുന്ന ഫലസ്തീനികളുടെ ജീവൻ രക്ഷിക്കാനുള്ള വൈദ്യ സഹായം സജീവമാക്കുകയാണ് സൗദി.
കഴിഞ്ഞ ദിവസം ഗസ്സ മുനമ്പിൽ നിന്നുള്ള ഏഴുവയസ്സുകാരിയായ എലീൻ റാമി അൽ കിലാനിക്ക് ചികിത്സ നൽകാൻ കെ.എസ് റിലീഫ് മുൻകൈയെടുത്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അമ്മാനിലെ കിങ് ഹുസൈൻ കാൻസർ സെന്ററിൽ ചികിത്സക്ക് ശേഷം ജോർദാനിൽ ഉയർന്ന ചികിത്സ നൽകാൻ എല്ലാ ക്രമീകരണങ്ങളും സൗദി ഇതിനകം പൂർത്തിയാക്കി.
ജന്മനാ ഹൃദയ വൈകല്യമുള്ള ഫലസ്തീൻ കുട്ടി മീര സുഹൈബ് അഖാദിന് നാഷന ൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ശസ്ത്രക്രിയ നടത്തിയത് ഈയിടെയാണ്. സൗദി അറേബ്യയുടെ മഹത്തായ സഹായഹസ്ത ത്തിന് ചികിത്സക്ക് വിധേയരായവരുടെ കുടുംബങ്ങൾ നന്ദി അറിയിച്ചു.
ഈ മാസം ആദ്യം ന്യൂറോബ്ലാസ്റ്റോമ കാൻസർ ബാധിച്ച ആറ് വയസ്സുള്ള മുഹമ്മദ് അബ്ദുല്ല അൽ കുത്നാന്റെ ചികിത്സ കെ.എസ്.റിലീഫ് ഏറ്റെടുത്ത് മുന്നോട്ടു പോകു ന്നുണ്ട്. രോഗിയുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ കിംഗ് ഹുസൈൻ കാൻസർ സെന്ററിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്ന് വയസ്സുള്ള സെലീൻ ഷാദി അബ്ദുൽ സലാമിന് കെ.എസ്.റിലീഫ് അടിയന്തര വൈദ്യചികിത്സയും ആരംഭിച്ചു. അടിയ ന്തര ഇടപെടൽ ആവശ്യമുള്ള ഗുരുതരമായ അവസ്ഥയായ 'അക്യൂട്ട് ലുക്കീമിയ' യാണ് അവർ അനുഭവിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അമ്മാനിലെ കിംഗ് ഹുസൈൻ കാൻസർ സെന്ററിൽ ആവശ്യമായ സംവിധാനങ്ങൾ കെ.എസ്. റിലീഫ് ഏറ്റെടുത്ത് പൂർത്തിയാക്കി വരുന്നുണ്ട്.
സൗദി മെഡിക്കൽ ടീമുകൾ രോഗികളുടെ അവസ്ഥ നിരീക്ഷിക്കാനും ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി ചികിത്സ നൽകാനും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗസ്സയിലെ ഫലസ്തീനികൾക്കിടയിലെ കാൻസർ രോഗികളെ പ്രത്യേകം ചികിത്സിക്കുന്നതിനായി കെ.എസ്. റിലീഫ് ഒരു പ്രത്യേക പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 36 ലക്ഷം ഡോളറിലധികം ചെലവിൽ 150 വ്യക്തികൾക്ക് ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ പ്രയോജനം ലഭിക്കും.


