Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുഞ്ചാക്കോ ബോബെൻറ 29...

കുഞ്ചാക്കോ ബോബെൻറ 29 സിനിമാ വർഷങ്ങൾ; റിയാദിൽ സി.എൽ.എഫ് ആഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
കുഞ്ചാക്കോ ബോബെൻറ 29 സിനിമാ വർഷങ്ങൾ; റിയാദിൽ സി.എൽ.എഫ് ആഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ചാ​ക്കോ​ച്ച​ൻ ല​വേ​ഴ്‌​സ് ആ​ൻ​ഡ് ഫ്ര​ണ്ട്‌​സ് അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ 

റിയാദ്: തൊണ്ണൂറുകളിൽ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ മലയാളിമനസ്സുകളിൽ ചേക്കേറുകയും ഇന്നും അഭിനയ മികവോടെ സിനിമയിൽ സജീവമായി തുടരുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബെൻറ 29 വർഷത്തെ സിനിമാ ജീവിതം ആഘോഷമാക്കി റിയാദിലെ ആരാധകർ. ചാക്കോച്ചൻ ലവേഴ്‌സ് ആൻഡ് ഫ്രണ്ട്‌സ് (സി.എൽ.എഫ്) അസോസിയേഷൻ റിയാദ് ചാപ്റ്ററും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റും സംയുക്തമായാണ് കേക്ക് കട്ടിങ് സെറിമണി സംഘടിപ്പിച്ചത്. സി.എൽ.എഫ് പ്രസിഡൻറ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സി.എൽ.എഫ് സെൻട്രൽ കോഓഡിനേറ്റർ സിയാദ് വർക്കല ആമുഖ പ്രസംഗം നടത്തി. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ വെച്ച് നടന്ന പരിപാടിയിൽ സ്ഥാപനത്തിെൻറ പ്രതിനിധി സുധീർ ആശംസകൾ നേർന്നു.

ചടങ്ങിൽ അരുൺകൃഷ്ണ, ദിപു, വിനോദ് കൃഷ്ണ, അഷ്‌റഫ് വാഴക്കാട്, സ്വപ്ന വിനോദ്, ഷാജഹാൻ പാണ്ട, അജീഷ, സജീർ, ആമി ജൂലി, എഫ്.എസ്.എം ടീം, പ്രണവ്, സാജിദ്, സുധി, സിനി, റഫീഖ്, ജംഹർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സജീർ ചിതറ സ്വാഗതവും ട്രഷറർ നബീൽ മുഹമ്മദ് നന്ദിയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സാജിദ് സദ്ദാക്കിെൻറ നേതൃത്വത്തിൽ കുഞ്ചാക്കോ ബോബൻ ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യയും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Show Full Article
TAGS:Kunchacko Boban Saudi Arabian News news Gulf News 
News Summary - Kunchacko Boban's 29 years in cinema; CLF celebrates in Riyadh
Next Story