Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ അതിവേഗ...

സൗദിയിൽ അതിവേഗ ഷോപ്പിങ്ങുമായി ലുലു 2.0; മിനിറ്റുകൾക്കുള്ളിൽ ഡെലിവറിയും വമ്പിച്ച ഓഫറുകളും

text_fields
bookmark_border
സൗദിയിൽ അതിവേഗ ഷോപ്പിങ്ങുമായി ലുലു 2.0; മിനിറ്റുകൾക്കുള്ളിൽ ഡെലിവറിയും വമ്പിച്ച ഓഫറുകളും
cancel

റിയാദ്: സൗദി അറേബ്യയിലെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ലുലു 2.0 അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ പരിഷ്കരിച്ച ലുലു ഷോപ്പിങ്​ ആപ്പും വെബ്സൈറ്റും വഴി ഉപഭോക്താക്കൾക്ക് ഇനി മുതൽ കൂടുതൽ വേഗത്തിലും ലാഭകരമായും സാധനങ്ങൾ വാങ്ങാം.

മുൻപുണ്ടായിരുന്നതിനേക്കാൾ ഇരട്ടി വേഗത ഉറപ്പാക്കുന്ന ലുലു 2.0, റിയാദ്, ദമ്മാം, ജിദ്ദ ഉൾപ്പെടെ സൗദിയിലെങ്ങുമുള്ള ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.

ആകർഷകമായ കൂപ്പൺ കോഡുകൾ

ലുലു 2.0-ലേക്ക് മാറുന്നതി​െൻറ ഭാഗമായി ഉപഭോക്താക്കൾക്ക് വൻ ലാഭം ഉറപ്പാക്കുന്ന നിരവധി കൂപ്പൺ കോഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഓൺലൈൻ ഉപഭോക്താക്കൾക്ക് 50 റിയാലിന് മുകളിൽ ഷോപ്പിങ്​ നടത്തുമ്പോൾ JDD എന്ന കോഡ് ഉപയോഗിച്ചാൽ 10 റിയാൽ വരെ കിഴിവ് ലഭിക്കും. മറ്റ് പ്രധാന ഓഫറുകൾ താഴെ പറയുന്നവയാണ്:

RMD: 25 റിയാൽ, BARAKA50: 50 റിയാൽ, WAFRA100: 100 റിയാൽ, AHLAN: 150 റിയാൽ, KSA200: 200 റിയാൽ വരെ എന്നിങ്ങനെ വിലക്കിഴിവുകൾ ലഭിക്കും. ഗിഫ്റ്റ് കാർഡുകൾ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒന്നിലധികം ഓർഡറുകളിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന രീതിയിലാണ് ആപ്പിലെ ഓപ്ഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

സുരക്ഷിതവും വേഗത്തിലുള്ളതുമായ പണമിടപാടുകൾ ഉറപ്പാക്കുന്നതിനൊപ്പം ഓരോ ഓർഡറും ഒട്ടും വൈകാതെ ഉപഭോക്താവിലേക്ക് എത്തിക്കുക എന്നതാണ് ലുലു 2.0-ലൂടെ ലക്ഷ്യമിടുന്നത്. ലളിതമായ ഇൻറർഫേസും മികച്ച ഷോപ്പിങ്​ അനുഭവവും പുതിയ പ്ലാറ്റ്‌ഫോമി​െൻറ സവിശേഷതയാണ്.

Show Full Article
TAGS:lulu online shoping Saudi Arabia 
News Summary - Lulu 2.0 brings fast shopping to Saudi Arabia; Delivery within minutes and great offers
Next Story