Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലബാർ അടുക്കള ജിദ്ദ...

മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ 13ാം വാർഷികം; പ്രതിഭകളെ ആദരിച്ചു

text_fields
bookmark_border
മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ 13ാം വാർഷികം; പ്രതിഭകളെ ആദരിച്ചു
cancel
camera_alt

മ​ല​ബാ​ർ അ​ടു​ക്ക​ള ജി​ദ്ദ ചാ​പ്റ്റ​ർ 13-ാം വാ​ർ​ഷി​കം കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷി​ക്കു​ന്നു

ജിദ്ദ: മലബാർ അടുക്കള ജിദ്ദ ചാപ്റ്ററിെൻറ 13ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ പ്രൗഢമായി സംഘടിപ്പിച്ചു. ലോക മലബാർ അടുക്കളയുടെ വാർഷികാഘോഷത്തിെൻറ ഭാഗമായി ജിദ്ദ ഗുഡ്ഹോപ്പ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അഹ്ദാബ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഷാജ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വേദിയിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. വാസു ഹംദാൻ, കെ.ടി.എ. മുനീർ, എൻജി. ഖാജ, ഹസൻ കൊണ്ടോട്ടി, സലാഹ് കാരാടൻ, ഡോ. ഫൈസൽ, നിതേഷ്, റഷീദ്, ഷമീല മൂസ എന്നിവർ സംസാരിച്ചു. ആയിഷ ഷാമിസ്, ഹന എന്നിവർ ചടങ്ങിെൻറ അവതാരകരായിരുന്നു.

വിദ്യാഭ്യാസ രംഗത്തും വിവിധ മത്സരങ്ങളിലും മികവ് തെളിയിച്ചവർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിെൻറ പ്രധാന ആകർഷണമായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും മദ്റസ പഠനത്തിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളിലെ വിജയികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ‘അമ്മക്കൊരു കുറിപ്പ്’ എന്ന പേരിൽ നടത്തിയ ഓൺലൈൻ എഴുത്തുമത്സരത്തിൽ റജിയ വീരാനും, ഓൺലൈൻ ക്വിസ് മത്സരത്തിൽ ബ്ലെൻസി കുര്യനും ഒന്നാം സ്ഥാനംനേടി. മാംഗോ റെസിപ്പി മത്സരത്തിൽ പങ്കെടുത്തവരെയും, മീഡിയ രംഗത്തെ മികച്ച സേവനങ്ങൾ പരിഗണിച്ച് വീഡിയോഗ്രാഫർ ആസിഫ് പാലത്തിങ്കലിനെയും മലബാർ അടുക്കളയുടെ പ്രത്യേക ഉപഹാരം നൽകി ചടങ്ങിൽ ആദരിക്കുകയുണ്ടായി.

മലബാർ അടുക്കള മുഖ്യ സംഘാടകയും ജിദ്ദ ചാപ്റ്റർ കോഓഡിനേറ്ററുമായ കുബ്റ ലത്തീഫ് ചടങ്ങിെൻറ ആസൂത്രണത്തിനും ഏകോപനത്തിനും നേതൃത്വം നൽകി. ജിദ്ദ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ, സാഹിറ സവാദ്, ആശിക് റംനാസ്, ശബ്ന, ഷാഹിദ ജലീൽ, സബ്രീന, മുംതാസ്, സുനീറ, ഫൈസ, മുബീ അൻവർ, ലത്തീഫ് മൊഗ്രാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്നു

Show Full Article
TAGS:Gulf News Saudi Arabia Malabar Kitchen Jeddah Chapter anniversary honored 
News Summary - Malabar Kitchen Jeddah Chapter celebrates 13th anniversary; Talents honored
Next Story