Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: മലപ്പുറം കോട്ടക്കൽ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ നിര്യാതനായി. പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രസ് (61) ആണ് മരിച്ചത്. ത്വാഇഫിൽ നിന്ന് സ്പോൺസറുടെ കൂടെ ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. 25 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്നു.

ഭാര്യ: ഫാത്തിമ, മക്കൾ: ജാവേദ് അഹമ്മദ് (ദുബൈ), ഗസൻഫർ ഹൈദ്രസ്, ഹാദിൽ ഹൈദ്രസ്. ജിദാനി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ രംഗത്തുണ്ട്.

Show Full Article
TAGS:obituary Jeddah news 
News Summary - Malappuram native dies in jeddah
Next Story