Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മലയാളി സുബ്ഹി...

സൗദിയിൽ മലയാളി സുബ്ഹി നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
സൗദിയിൽ മലയാളി സുബ്ഹി നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
cancel

ജുബൈൽ: പള്ളിയിൽ സുബ്​ഹി നമസ്​കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന്​ സമീപം നാരിയയിലെ ലേബർ ക്യാമ്പിനോട്​ ചേർന്നുള്ള പള്ളിയിൽ ഇടുക്കി തൊടുപുഴ സ്വദേശി അൻസാർ ഹസ്സൻ (48) ആണ് മരിച്ചത്. നമസ്‌കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ മുവാസാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊടുന്നനെയുള്ള അൻസാറി​െൻറ മരണം സുഹൃത്തുക്കളെയാകെ ദുഃഖത്തിലാഴ്ത്തി.

അൽ സുവൈദി കമ്പനിയുടെ കീഴിൽ അൽ മആദിൻ ഫോസ്ഫേറ്റിൽ ഇലക്ട്രിക്കൽ ടെക്‌നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
TAGS:Obituary News Saudi News 
News Summary - Malayali dies after collapsing during morning prayers in Saudi Arabia
Next Story