Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2025 12:53 PM GMT Updated On
date_range 2025-08-20T18:45:54+05:30സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു
text_fieldsറിയാദ്: റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി.
ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ മലയാളിയടക്കമുള്ള സംഘം സഞ്ചരിച്ചിരുന്ന ടോയോട്ട ഹൈലക്സ് പിക്കപ്പ് വാൻ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബിഷർ. ഇദ്ദേഹത്തിന്റെ പിതാവ് മോയിക്കൽ ഉമർ സൗദിയിൽ തന്നെ പ്രവാസിയാണ്. മാതാവ് സൽമത്ത് സന്ദർശക വിസയിൽ സൗദിയിലുണ്ട്.
ദിലം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ബിഷറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കമ്പനി മാനേജ്മെന്റ്, ബന്ധുക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ പുരോഗമിക്കുന്നു.
Next Story