Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2025 4:35 PM GMT Updated On
date_range 2025-02-14T22:05:16+05:30ദമ്മാമിൽ ജോലിസ്ഥലത്ത് അപകടം, മലയാളി യുവാവ് മരിച്ചു
text_fieldsദമ്മാം: ദമ്മാമിന് സമീപം ഖത്വീഫിലെ സഫ്‌വയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി നിറപമ്പ് ആലിയത്തൊടി മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകൻ കമറുദ്ദീൻ (42) ആണ് മരിച്ചത്. 13 വർഷമായി ഖത്വീഫിലെ സ്വകാര്യ നിർമാണകമ്പനിയിലെ ജീവനക്കാരനാണ് കമറുദ്ദീൻ. വ്യാഴാഴ്ച ജോലിക്കിടെ അപകടമുണ്ടാകുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: ഫസീല, മക്കൾ: ഫാത്തിമ മിൻഹ, ഫാത്തിമ മിസ്ന, ഹെൻസ മെഹറിഷ്. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ദമ്മാമിൽ ഖബറടക്കുമെന്ന് ഖത്വീഫ് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. അൽ ഖോബാർ കെ.എം.സി.സി പ്രസിഡൻറ് ഇഖ്ബാൽ ആനമങ്ങാടിെൻറ നേത്യത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
Next Story