Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2026 12:33 PM GMT Updated On
date_range 2026-03-11T18:04:17+05:30മർവ-ദമ്മാം ഇഫ്താർ സംഗമം
text_fieldsദമ്മാം: മുക്കം സ്വദേശികളുടെ കൂട്ടായ്മയായ മർവ-ദമ്മാ (മുക്കം ഏരിയ റെസിഡന്റ്സ് ആൻഡ് വെൽബീയിങ് അസോസിയേഷൻ – ദമ്മാം) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാമിലെ റോയൽ മലബാർ ഹോട്ടലിൽ നടന്ന പരിപാടിയിൽ മുക്കം, കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി പഞ്ചായത്തുകളിൽ നിന്ന് നൂറിലധികം പേർ പങ്കെടുത്തു.
ജീവകാരുണ്യ-രാഷ്ട്രീയ പ്രവർത്തകൻ ജൗഹർ കുനിയിൽ ഉദ്ഘാടനം ചെയ്തു. അനസ് മുക്കം അധ്യക്ഷത വഹിച്ചു. ഹാഷിം പാലൂർ സ്വാഗതവും നവാസ് കുന്നത്ത് നന്ദിയും പറഞ്ഞു.
ഷമീർ കൊടിയത്തൂർ, സൈഫുദ്ദീൻ മുറിങ്ങംപുറായി, അഷ്റഫ് ചേന്ദമംഗലൂർ, അസീസ് മണാശ്ശേരി, ഹകീം ചെറുവാടി, ഷമീം കെഎം, ആസാദ് കക്കാട്, ജിനോ ആന്റണി കൽപൂര് എന്നിവർ സംസാരിച്ചു.
Next Story


