Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സന്ദർശകരുടെ ആദ്യ...

സൗദി സന്ദർശകരുടെ ആദ്യ ലക്ഷ്യസ്ഥാനം പ്രവാചക നഗരിയായ മദീന

text_fields
bookmark_border
സൗദി സന്ദർശകരുടെ ആദ്യ ലക്ഷ്യസ്ഥാനം പ്രവാചക നഗരിയായ മദീന
cancel
Listen to this Article

മദീന: സൗദി സന്ദർശകരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാമത് തെരഞ്ഞെടുക്കുന്നത് പ്രവാചക നഗരിയായ മദീനയാണെന്ന് റിപ്പോർട്ട്. മേഖലയിലെ 73.7 ശതമാനവും ലക്ഷ്യസ്ഥാനമായി മദീനയെ തെരഞ്ഞെടുക്കുന്നതായി കഴിഞ്ഞ ദിവസം മദീന ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട സ്ഥിതി വിവര കണക്കുകളിൽ വ്യക്തമാക്കി. ടൂറിസം പ്രകടന സൂചകങ്ങളിൽ സന്ദർശകർ പുണ്യനഗരമായ മദീനയെ തങ്ങളുടെ മുഖ്യ ലക്ഷ്യസ്ഥാനമാക്കി എന്ന് ചൂണ്ടിക്കാണിക്കുന്നു.

പ്രവാചകൻ മുഹമ്മദ് നബിയുമായുള്ള വിശ്വാസികളുടെ ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും സംയോജനമാണ്. മദീനയെ പവിത്രമായ പ്രാധാന്യത്തിന്റെ ഇടമായി കാണാൻ കാരണം. ആത്മീയ പ്രാധാന്യവും സാംസ്കാരികവും സാമ്പത്തികവുമായ ആകർഷണങ്ങളും സംയോജിപ്പിക്കുന്ന ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ മദീനയുടെ പദവി പ്രതിഫലിപ്പിക്കുന്നു. ടൂറിസം പ്രകടന സൂചികയിൽ ലോകത്തിലെ ഏറ്റവും മികച്ച 100 സ്ഥലങ്ങളുടെ പട്ടികയിൽ മദീന ഇടം നേടിയതായും നേരത്തെ പുറത്തുവന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

മദീന പ്രവിശ്യയിൽ പെട്ട യാംബുവിലെ വിശാലമായ ബീച്ചുകളും വിനോദ കേന്ദ്രങ്ങളും സന്ദർശിക്കാൻ മദിന പ്രവിശ്യയിലെ കുടുംബങ്ങൾ പ്രിയപ്പെട്ട ഒരു സ്ഥലമാക്കി മാറ്റിയിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പിന്തുണക്കുന്നതിനും ആഗോള സന്ദർശക ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കുന്നതിനും ദേശീയ ടൂറിസം അതോറിറ്റി നടത്തിയ വിവിധ പദ്ധതികൾ ഫലം കണ്ടതായും വിലയിരുത്തുന്നു. വിവിധ സർക്കാർ ഏജൻസികൾ നടത്തിയ സംയോജിത ശ്രമങ്ങളുടെ ഫലമായി മദീന മേഖലയിലെ ടൂറിസം രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയെ ഈ സൂചകങ്ങൾ പ്രതിഫലിപ്പിക്കുന്നതായി ചേംബർ ഓഫ് കൊമേഴ്‌സ് വക്താവ് പറഞ്ഞു.

Show Full Article
TAGS:Prophet land Medina Tourism sector yambu tourism fest Saudi News 
News Summary - Medina, the city of the Prophet, is the first destination for Saudi visitors
Next Story