അംഗത്വ കാമ്പയിന് തുടക്കം
text_fieldsകെ.എം.സി.സി ജിദ്ദ ബനീ മാലിക് ഏരിയ കമ്മിറ്റി സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന് തുടക്കം കുറിച്ചപ്പോൾ
ജിദ്ദ: കേന്ദ്ര, കേരള സർക്കാറുകൾ പ്രവാസി സമൂഹത്തിന്ന് ഒരുവിധ സുരക്ഷയും ഉറപ്പാക്കാത്ത സാഹചര്യത്തിൽ കെ.എം.സി.സിയെ പോലെയുള്ള പ്രവാസി സംഘടനകൾ നടത്തുന്ന സുരക്ഷ പദ്ധതികൾ ഏറെ പ്രയോജനകരമാണെന്ന് കെ.എം.സി.സി ജിദ്ദ ബനീ മാലിക് ഏരിയ കമ്മിറ്റി വിലയിരുത്തി.
സൗദി നാഷനൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും അംഗത്വ ഫോറം ഏരിയ കമ്മിറ്റി ചെയർമാൻ പി.സി. മുഹമ്മദ് കുട്ടിക്കും മുസ്തഫ മഞ്ചേരിക്കും ഫോറം നൽകി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ജലാൽ തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് നൗഫൽ ഉള്ളാടൻ അധ്യക്ഷത വഹിച്ചു. യൂനുസ് വണ്ടൂർ, റാഫി പട്ടാമ്പി, മുനീർ എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി ജംഷീർ പാറക്കടവ് സ്വാഗതവും നാസർ പള്ളിക്കൽ നന്ദിയും പറഞ്ഞു.


