Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യക്ക് നേരെ...

സൗദി അറേബ്യക്ക് നേരെ വീണ്ടും മിസൈലുകളും ഡ്രോണുകളും, ആകാശത്ത്​ നേരിട്ട്​ പ്രതിരോധ സേന

text_fields
bookmark_border
സൗദി അറേബ്യക്ക് നേരെ വീണ്ടും മിസൈലുകളും ഡ്രോണുകളും, ആകാശത്ത്​ നേരിട്ട്​ പ്രതിരോധ സേന
cancel

റിയാദ്: അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട നാല് ബാലിസ്​റ്റിക്-ക്രൂയിസ് മിസൈലുകളും ആറ് ഡ്രോണുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കിയാണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

റിയാദ് മേഖലയുടെ കിഴക്ക് ഭാഗത്ത് മൂന്ന് ഡ്രോണുകളും വടക്കുകിഴക്കൻ ഭാഗത്ത് ഒരു ഡ്രോണും പ്രതിരോധ മന്ത്രാലയം വെടിവെച്ചിട്ടു. അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ട് വന്ന മൂന്ന് ബാലിസ്​റ്റിക് മിസൈലുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു.

കൂടാതെ, കിഴക്കൻ പ്രവിശ്യയിലും അൽ ഖർജ് ഗവർണറേറ്റി​െൻറ കിഴക്കുഭാഗത്തുമായി ഓരോ ഡ്രോണുകൾ വീതം തകർത്തതായും വക്താവ് വ്യക്തമാക്കി. അൽ ഖർജ് ലക്ഷ്യമിട്ടു വന്ന ഒരു ക്രൂയിസ് മിസൈലും വിജയകരമായി തടഞ്ഞു. കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ മൂന്ന് ക്രൂയിസ് മിസൈലുകളും മൂന്ന് ഡ്രോണുകളും പ്രതിരോധ സേന വെടിവെച്ചിട്ടിരുന്നു. അൽ ജൗഫിന് കിഴക്ക് ഭാഗത്തും കഴിഞ്ഞ ദിവസം മറ്റൊരു ഡ്രോൺ തകർത്തിരുന്നു.

വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ സൗദി വ്യോമ പ്രതിരോധ സേന പൂർണ സജ്ജമാണെന്ന് തുടർച്ചയായ ഈ വിജയകരമായ ഓപ്പറേഷനുകൾ തെളിയിക്കുന്നതായി ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.

Show Full Article
TAGS:missiles drones Saudi Arabia defense 
News Summary - Missiles and drones again targeted Saudi Arabia, defense forces directly in the sky
Next Story