Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂവാറ്റുപുഴ സ്വദേശി...

മൂവാറ്റുപുഴ സ്വദേശി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

text_fields
bookmark_border
മൂവാറ്റുപുഴ സ്വദേശി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
cancel

അൽ ഖോബാർ: മൂവാറ്റുപുഴ മുടവൂർ കണ്ണൻവിളിക്കൽ വീട്ടിൽ മുകേഷ് കുമാറിനെ (37) തുക്ബയിലെ കമ്പനിയുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. 17 വർഷമായി വെതർഫോർഡ് കമ്പനിയിൽ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു.

വെതർഫോർഡ് കമ്പനിയുടെ ദുബൈ, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിലെ ബ്രാഞ്ചുകളിൽ ജോലി ചെയ്തതിന് ശേഷം 2020 മുതൽ അൽ ഖോബാറിൽ ജോലിചെയ്യുന്നു. രമേശൻ നായർ - ഉഷ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനിൽ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി അൽ ഖോബാർ വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.

Show Full Article
TAGS:saudi death muvattupuzha Death News 
News Summary - Muvattupuzha native found dead at residence in Saudi Arabia
Next Story