Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനജ്റാൻ കെ.എം.സി.സി...

നജ്റാൻ കെ.എം.സി.സി ‘പെരുന്നാൾ പൊലിവ്’ ബലിപെരുന്നാൾ ദിനത്തിൽ

text_fields
bookmark_border
നജ്റാൻ കെ.എം.സി.സി ‘പെരുന്നാൾ പൊലിവ്’ ബലിപെരുന്നാൾ ദിനത്തിൽ
cancel
camera_alt

 ന​ജ്റാ​ൻ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ‘പെ​രു​ന്നാ​ൾ പൊ​ലി​വ്’ സീ​സ​ൺ ഫൈ​വ്​ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ സം​ഘി​ടി​പ്പി​ച്ച​പ്പോ​ൾ 

നജ്റാൻ: കെ.എം.സി.സി നജ്‌റാൻ സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ‘പെരുന്നാൾ പൊലിവ്’ സീസൺ ഫൈവ് ബലിപെരുന്നാൾ ദിനത്തിൽ കിങ് അബ്ദുല്ല റോഡിലുള്ള തൻഫീത് സ്റ്റേഡിയത്തിൽ അരങ്ങേറും. നജ്റാനിലെ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളാണ് ഇത്തവണ കമ്മിറ്റി ഒരുക്കുന്നത്.

കൊച്ചു കൂട്ടുകാർക്കായി സംഘടിപ്പിക്കുന്ന ചെറിയ കുട്ടികളുടെ ഫുട്ബാൾ സൗഹൃദ മത്സരം, കുട്ടികളുടെ പ്രത്യേക ഗെയിമുകൾ എന്നിവ ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. തുടർന്ന് പ്രവാസി സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും.

നാല് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറും ഷൂട്ടൺ ടാർജെറ്റുമാണ് ഈ വർഷത്തെ പ്രധാന ആകർഷണങ്ങൾ. കൂടാതെ മുതിർന്നവർക്കും കുട്ടികൾക്കുമായി മറ്റ് നിരവധി കലാ-കായിക വിനോദ പരിപാടികളും വേദിയിൽ അരങ്ങേറും. പരിപാടിയിലേക്ക് നജ്റാനിലെ മുഴുവൻ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി കെ.എം.സി.സി ഭാരവാഹികളായ സലീം ഉപ്പള, ബഷീർ കരിങ്കല്ലത്താണി, നൗഫൽ കൊളത്തൂർ, നസീർ പാണ്ടിക്കാട് എന്നിവർ അറിയിച്ചു.

Show Full Article
TAGS:Najran KMCC Saudi Arabian News Gulf News news 
News Summary - Najran KMCC ‘Eid Celebration’ on Eid al-Adha
Next Story