നവോദയ റിയാദ് നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്
text_fieldsനവോദയ റിയാദ് സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്
റിയാദ്: പ്രവാസികൾക്കുവേണ്ടി കേരള സർക്കാറിന് കീഴിലുള്ള നോർക്കയിലെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള അവസരമൊരുക്കി നവോദയ കലാസാംസ്കാരിക വേദി ഷിഫ യൂനിറ്റ് ‘നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്’ സംഘടിപ്പിച്ചു. നൂറുകണക്കിന് സാധാരണ പ്രവാസി മലയാളികളാണ് ഷിഫ ഏരിയയിൽ നോർക്ക പദ്ധതികളിൽ ചേരാനെത്തിയത്.
പുതുതായി സർക്കാർ പ്രഖ്യാപിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിൽ ചേരുന്നതിനുവേണ്ട നോർക്ക ഐ.ഡി കാർഡ്, വിദേശത്തെ ചികിത്സക്ക് ധനസഹായം ലഭിക്കുന്ന നോർക്ക രക്ഷാ ഇൻഷുറൻസ്, പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമപദ്ധതി തൂങ്ങിയ പദ്ധതികളിൽ അംഗമാകാനാണ് ബഹുഭൂരിപക്ഷം മലയാളികൾ താൽപര്യം പ്രകടിപ്പിച്ചത്. രാവിലെ 10 ന് ആരംഭിച്ച ക്യാമ്പ് വൈകീട്ട് ആറ് വരെ നീണ്ടു. ക്യാമ്പ് നവോദയ അംഗവും സാമൂഹിക പ്രവർത്തകനുമായ റസ്സൽ ഉദ്ഘാടനം ചെയ്തു.
നോർക്ക പദ്ധതികളെ കുറിച്ച് കുമ്മിൾ സുധീർ വിവരിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് വിക്രമലാൽ ആശംസകൾ അർപ്പിച്ചു. ശ്രീരാജ്, ഷാജു പത്തനാപുരം, റസ്സൽ, അമീർ പൂവാർ, ആരിഫ് മാട്ടിങ്ങൾ, ജാസ്സിം, പ്രഭാകരൻ, കലാം, നാസർ പൂവാർ എന്നിവർ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. അജിതകുമാർ, ഫിറോസ് ഖാൻ, വിജയൻ ഓച്ചിറ, കമലേഷ്, നിധിൻ വാലപ്പൻ, ബിജു കൃഷ്ണൻ, ദിലീപ്, അനു, ഇബ്രാഹിം, ബിനു, ഹാരിസ്, അനിൽ മണമ്പൂർ എന്നിവർ നേതൃത്വം നൽകി. അജിതകുമാർ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.


