‘ജീവിതമാണ് ലഹരി’ നവോദയ യുവജനവേദി സെമിനാർ
text_fieldsജിദ്ദ നവോദയ യുവജനവേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ജിദ്ദ നവോദയ യുവജനവേദി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ ശ്രദ്ധേയമായി.യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗം വിവേകിന്റെ അധ്യക്ഷതയിൽചേർന്ന സെമിനാർ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനംചെയ്തു. യുവജനവേദിയിലെ അനസ് കൂരാട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ സംസാരിച്ചു. സെമിനാറിന്റെ മോഡറേറ്ററായ കേന്ദ്ര യുവജനവേദി കൺവീനർ ലാലു വേങ്ങൂർ, സാമൂഹിക ജീവിതമാണ് ലഹരിയാക്കേണ്ടതെന്നും യുവാക്കളെ ഏകാന്തതയിലേക്കും അരാഷ്ട്രീയത്തിലേക്കും വിട്ടുകൊടുക്കാതെ സാമൂഹിക രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവരാൻ യുവജന സംഘടനകൾക്ക് സാധിക്കണമെന്നും അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി പ്രിയദർശിനി പബ്ലിക്കേഷൻസ് ജിദ്ദ കോഓഡിനേറ്റർ സുജു തേവരുപറമ്പിൽ, കെ.എം.സി.സി കേന്ദ്രകമ്മിറ്റി സെക്രട്ടറി ഷിഹാബ് താമരക്കുളം, ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം മൻസൂർ ചുണ്ടപ്പറ്റ, നവോദയ വനിതാവേദി കൺവീനർ അനുപമ ബിജുരാജ് എന്നിവർ സംസാരിച്ചു.
നാട്ടിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രവാസികളുടെ ഐക്യദാർഢ്യം കൂടിയായി മാറി ജിദ്ദയിലെ ലഹരിവിരുദ്ധ സെമിനാർ. കേന്ദ്ര കമ്മിറ്റി അംഗം റാഷിഖ് സ്വാഗതവും ഫഹജാസ് നന്ദിയും പറഞ്ഞു.