നെടുമങ്ങാട് സദേശി സൗദിയിൽ മരിച്ചു
text_fieldsജുബൈൽ: തിരുവനന്തപുരം നെടുമങ്ങാട് കരവളവ് സ്വദേശി നസറുദ്ധീൻ മുഹമ്മദ് കുഞ്ഞ് (61) സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയ സറാറിൽ നിര്യാതനായി. എ.സി മെക്കാനിക് ആയിരുന്നു. 25 കൊല്ലമായി സൗദിയിൽ ഉണ്ട്. പതിവ് പോലെ നസറുദ്ധീൻ ജോലി ചെയ്തിരുന്ന കട തുറക്കാഞ്ഞതിനാൽ തൊട്ടടുത്ത കച്ചവടക്കാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
റൂമിൽ ഒറ്റക്കായിരുന്നു നസറുദ്ധീൻ താമസിച്ചിരുന്നത്. സുഹൃത്തുക്കൾ മുറിയിലെത്തി വിളിച്ചെങ്കിലും തുറക്കാത്തതിനാൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർ സർവീസ് എത്തി റൂം തുറന്ന് പരിശോധിച്ചപ്പോൾ നസറുദ്ധീനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മുലെജാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാരിയയിൽ തന്നെ സംസ്കരിക്കുമെന്ന് ജുബൈൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അൻസാരി അറിയിച്ചു.
പിതാവ്: മുഹമ്മദ് കുഞ്ഞ്, മാതാവ്: അബോസ ബീവി, ഭാര്യ: റജീന നസറുദ്ധീൻ .