കേരള കലാസാഹിതിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsനൗഷാദ് അടൂർ (പ്രസി.), ഡാർവിൻ ആൻറണി (ജന. സെക്ര.), സന്തോഷ് വടവട്ടത്ത് (ട്രഷ.), മോഹൻ ബാലൻ (പി.ആർ.ഒ), ഷാനി ഷാനവാസ് (ലേഡീസ് കൺ.)
ജിദ്ദ: ജിദ്ദയിലെ സാംസ്കാരിക കൂട്ടായ്മയായ കേരള കലാസാഹിതി ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. ചടങ്ങിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ചടങ്ങിൽ ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. സാജൻ നായർ പ്രവർത്തന റിപ്പോർട്ടും ഡാർവിൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വനിതാ വിഭാഗം മുൻ കൺവീനർ ജാൻസി മോഹൻ ആശംസ നേർന്നു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ 'മിസ് വെഴ്സട്ടയിൽ' പുരസ്കാരം നേടിയ കലാസാഹിതി അംഗവും നർത്തകിയുമായ ശ്രീനന്ദയെ ചടങ്ങിൽ അനുമോദിച്ചു. നാട്ടിൽ നിന്നെത്തിയ ഗായകനും ബ്ലോഗറുമായ ഇർഫാൻ ഈച്ചു, ബ്ലോഗർമാരായ ലിയാന (ഡ്രഡ്), ഷാൻ എന്നിവരെയും അനുമോദിച്ചു. ഡാർവിൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ: നൗഷാദ് അടൂർ (പ്രസി.), ഡാർവിൻ ആൻറണി (ജന. സെക്ര.), സന്തോഷ് വടവട്ടത്ത് (ട്രഷ.), മോഹൻ ബാലൻ (പി.ആർ.ഒ), മാത്യു വർഗീസ്, ലിജി സജി (വൈ. പ്രസി.), ശിവാനന്ദൻ, റിസാന ജിഫ്ത്തിക്കർ (ജോ. സെക്ര.), ഷാനി ഷാനവാസ് (ലേഡീസ് വിഭാഗം കൺ.), ഹനാൻ ബാബു (ജോ. ലേഡീസ് കൺ.), പ്രകാശ്, ദിജേഷ് (ലോജിസ്റ്റിക്സ്), റെസിൻ റഫീഖ്, സാജൻ നായർ (കൾച്ചറൽ കൺവീനർമാർ), സമീർ കുന്നൻ, ശരത് (കായിക വിഭാഗം കൺവീനർമാർ), അഷ്റഫ് കുന്നത്ത്, എ. അലവി, സജി കുര്യാക്കോസ്, ഷാനവാസ് കൊല്ലം, വീരാൻ കുട്ടി, ഷാജഹാൻ, സലീനാ മുസാഫിർ (ഉപദേശക സമിതി), മുസാഫിർ (രക്ഷാധികാരി).


