Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ കെ.​എം.​സി.​സി...

ജു​ബൈ​ൽ കെ.​എം.​സി.​സി വ​നി​ത വി​ങ്ങി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ജു​ബൈ​ൽ കെ.​എം.​സി.​സി വ​നി​ത വി​ങ്ങി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഫ​സീ​ല ശി​ഹാ​ബ് (പ്ര​സി.), സ​ക്കീ​ന അ​ബൂ​ബ​ക്ക​ർ (ജ​ന. സെ​ക്ര.), ഷ​ബ്‌​ന ബ​ഷീ​ർ (ട്ര​ഷ.)

ജു​ബൈ​ൽ: കെ.​എം.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വ​നി​താ വി​ങ്ങി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ടി​െൻറ വ​സ​തി​യി​ൽ വെ​ച്ചാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ബ​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ​യും ജു​ബൈ​ലി​ലെ​യും വ​നി​താ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കെ.​എം.​സി.​സി നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ശി​ഹാ​ബ് കൊ​ടു​വ​ള്ളി ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഫ​സീ​ല ശി​ഹാ​ബ് (പ്ര​സി.), സ​ക്കീ​ന അ​ബൂ​ബ​ക്ക​ർ (ജ​ന. സെ​ക്ര.), ഷ​ബ്‌​ന ബ​ഷീ​ർ (ട്ര​ഷ.), ഷ​ഹ​ർ​ബാ​ൻ അ​ബ്​​ദു​ൽ​ഹ​മീ​ദ് (ചെ​യ​ർ.), ന​ജി​ല ഹ​സ​ർ, സ​ഫി​യ അ​ഷ്‌​റ​ഫ്‌, ഫാ​ത്തി​മ സു​ഹ​റ, ലൈ​ല ഷെ​രീ​ഫ്, മെ​ഹ​റു​ന്നി​സ ഫി​റോ​സ് (വൈ. ​പ്ര​സി.), സ​ജീ​ന ശി​ഹാ​ജ്, ഷ​ഫീ​ന നൗ​ഫ​ൽ, ഷ​ക്കീ​ല ഷാ​മി​ൽ, റി​സാ​ന ഫ​വാ​സ്, സ​ജ്‌​ന മു​ജീ​ബ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ടൊ​പ്പം കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി വ​നി​താ വി​ങ്​ ഭാ​ര​വാ​ഹി​ക​ളാ​യി നാ​ജി​റ ശം​സു​ദ്ദീ​ൻ, ഷി​ബി​ന സ​ലാം എ​ന്നി​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ൽ വെ​ച്ച് തെ​ര​ഞ്ഞെ​ടു​ത്തു. ച​ട​ങ്ങി​ൽ സ​ക്കീ​ന അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും ഷ​ബ്‌​ന ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:New office bearers Jubail KMCC women's wing 
News Summary - New office bearers for Jubail KMCC Women's Wing
Next Story