Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2025 10:44 AM GMT Updated On
date_range 2025-03-19T16:14:26+05:30ഹൃദയാഘാതം: കാസർകോട് സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കാസർകോട് സ്വദേശി ജിദ്ദയിൽ മരിച്ചു. പുത്തിംഗ അംഗടിമൊഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പി ആണ് മരിച്ചത്.
ജിദ്ദ ഹയ്യ് നഹദയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ താമസസ്ഥലത്ത് വെച്ച് ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 30 വർഷമായി സൗദിയിൽ പ്രവാസിയാണ്.
ഭാര്യ: താഹിറ. മക്കൾ: സുഹൈൽ (യു.കെ), സാഹിബ, സൗദത്ത്, സമഹ, സുമൈൽ. ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Next Story