Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2025 9:34 AM GMT Updated On
date_range 2025-03-19T15:04:04+05:30ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു
text_fieldscamera_alt
മുഹമ്മദ് ജുമാൻ
മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്.
നാല് വർഷമായി മക്ക ഹറമിന് സമീപം ജബൽ ഉമറിൽ പിതാവ് ഒ.പി അഷറഫിനോടൊപ്പം ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ മുഹമ്മദ് ജുമാൻ രണ്ടു മാസം കഴിഞ്ഞ് നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കെയാണ് മരണം.
മാതാവ്: സാനിറ. ഭാര്യ: മുന്ന ഷെറിൻ, സഹോരങ്ങൾ: ജുനൈദ്, സിയ, റിഫ, ഷിബില. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story