ലഹരിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി 'സേ നോ ടു ഡ്രഗ്സ്' ബോധവത്കരണ പരിപാടി
ജിദ്ദ: കേരളത്തിലെ കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നിന്റെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി 'സേ നോ ടു ഡ്രഗ്സ്' ബോധവത്കരണ പരിപാടിയുടെ ഭാഗമായി ലഹരി മരുന്നുകൾക്കെതിരെ പ്രതിജ്ഞയെടുത്തു. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയാൻ സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്ക് കഴിയാത്തത് സർക്കാറുകളുടെ കഴിവുകേടാണെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ നേതാക്കൾ കുറ്റപ്പെടുത്തി.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, വെസ്റ്റേൻ റീജ്യൻ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് മാത്യു അടൂർ, വർഗീസ് ഡാനിയൽ, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എബി കെ. ചെറിയാൻ, സൈമൺ, ജില്ലാ കമ്മിറ്റി സെക്രട്ടറിമാരായ എൻ.ഐ ജോസഫ് നേടിയവിള, നവാസ് ഖാൻ, ലിജു രാജു, ഷിജോയ് പി ജോസഫ് അസിസ്റ്റന്റ് ട്രഷറർ ബിനു ദിവാകരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുജു തേവരുപറമ്പിൽ സ്വാഗതവും ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.


