Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ത​ബൂ​ക്ക്...

ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​വാ​ർ​ഡ് ​വിതരണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​വാ​ർ​ഡ് ​വിതരണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണ

പരിപാടിയിൽനിന്ന്

ത​ബൂ​ക്ക്: ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ബൂ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്നും ഈ ​വ​ർ​ഷം എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ‘മി​ക​ച്ച വി​ജ​യ​ങ്ങ​ൾ ഉ​യ​ർ​ച്ച​യു​ള്ള ഭാ​വി​യി​ലേ​ക്ക്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​നു​മോ​ദ​ന ച​ട​ങ്ങും ന​ട​ത്തി.

ത​ബൂ​ക്കി​ലെ മ​ല​ബാ​ർ കി​സ്സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​മ്മി​റ്റി​യം​ഗ​വും ത​ബൂ​ക്ക് കിം​ഗ് ഫ​ഹ​ദ് ഹോ​സ്പി​റ്റ​ൽ ഇ.​എ​ൻ.​ടി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റു​മാ​യ ആ​സി​ഫ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ മ​റ്റു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ന്ന​ത വി​ജ​യം നേ​ടാ​ൻ ക​ഴി​യ​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ​ സു​ലൈ​മാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ ജോ​ളി കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ലാ​ലു ശൂ​ര​നാ​ട്, ത​ബൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​ഷിം ക്ലാ​പ്പ​ന, നൗ​ഷാ​ദ് ക​പ്പ​ൽ, അ​ജി മു​ട്ട​ട, ചെ​റി​യാ​ൻ മാ​ത്യു, ഷാ​ബു യോ​ഹ​ന്നാ​ൻ, ന​ന്ദ​കു​മാ​ർ, ഷി​ജു വി​ജ​യ​ൻ, വ​ർ​ഗീ​സ് നെ​ടു​മ്പാ​ശ്ശേ​രി എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി ത​ബൂ​ക്ക് ക​മ്മി​റ്റി അം​ഗ​മാ​യ ഷ​ക്കീ​ർ, ത​ബൂ​ക്ക് ഓ​ച്ചി​റ ക്ല​ബ്ബി​ന്റെ പ്ര​തി​നി​ധി​യാ​യ ഇ​സ്മാ​യി​ൽ, ത​ബൂ​ക്ക് ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി ഷ​മീ​ർ ക​ണ്ണൂ​ർ, ഒ.​ഐ.​സി.​സി ത​ബൂ​ക്ക് അം​ഗ​ങ്ങ​ളാ​യ ടി.​വി ഷി​ജു, റോ​ബി​ൻ കു​രി​യ​ൻ, ജോ​ബി​ൻ തോ​മ​സ്, അ​നി ജെ​സ്റ്റി​ൻ എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

ത​ബൂ​ക്ക് ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സ്റ്റി​ൻ ഐ​സ​ക്ക് നി​ല​മ്പൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:OICC Tabuk Central Committee award distribution Gulf News saudi news 
News Summary - OICC Tabuk Central Committee organized an award distribution program
Next Story