പട്ടാമ്പി വൈവിധ്യങ്ങളുടെ കലവറ -മുഹമ്മദ് മുഹ്സിൻ എം.എൽ.എ
text_fieldsദമ്മാമിലെ പട്ടാമ്പി കൂട്ടായ്മയുടെ ‘ഓണനിലാവ് 2025’ വിജയാഘോഷ പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സംസാരിക്കുന്നു
ദമ്മാം: പട്ടാമ്പി വൈവിധ്യങ്ങളുടെ കലവറയാണെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമകേന്ദ്രമായ പട്ടാമ്പി വിവിധ സംസ്കാരങ്ങളുടെ ഈറ്റില്ലമാണ്. പുന്നശ്ശേരി മനക്കൽ നീലകണ്ഠ നമ്പൂതിരിയും എം.ടി. ഭട്ടതിരിപ്പാടും മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ആര്യ പള്ളം, ആര്യവൈദ്യ ആചാര്യൻ അസനാർ വൈദ്യൻ തുടങ്ങിയ സമൂഹിക പരിഷ്കാർത്താക്കളിലൂടെ പട്ടാമ്പി കൈവരിച്ച സാംസ്കാരിക പുരോഗതി പട്ടാമ്പിയുടെ മാത്രമല്ല മലയാളിയുടെതന്നെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടാമ്പി കൂട്ടായ്മയുടെ ‘ഓണനിലാവ് 2025’ പരിപാടിയുടെ വിജയാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയുടെ ആക്ടിങ് പ്രസിഡൻറ് അൻവർ പതിയിൽ അധ്യക്ഷത വഹിച്ചു. ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് മെംബർ സക്കീർ പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ മൊയ്തീൻ പട്ടാമ്പി, ട്രഷറർ ഷബീർ കൊപ്പം, വനിത വേദി പ്രസിഡൻറ് നഹിദ് സബ്രി, ജനറൽ സെക്രട്ടറി സൽമ ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.പി. റസാഖ് സ്വാഗതം പറഞ്ഞു. നൗഷാദ് ഗ്രീൻ പാർക്ക്, താഹിർ വല്ലപ്പുഴ, സബ്രി അബ്ദുൽ റസാഖ് അഭിലാഷ്, ഷിഹാബ്, നാസർ രതീഷ് എന്നിവർ നേതൃത്വം നൽകി. മാസിൽ പട്ടാമ്പി അവതാരകനായിരുന്നു.


