പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ
text_fieldsപൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ സംഗമം
ദമ്മാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്) ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സഊദ് മുഹമ്മദ് അൽ യാമി, മുഹമ്മദ് സാലിം അൽ യാമി, മുഹമ്മദ് ഖാലിദ് അൽ അലി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായിരുന്നു.
ഷാജി മതിലകം, ദമ്മാം ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സഫീർ മണലോടി, മലയാളി സമാജം പ്രതിനിധികളായ മാലിക് മക്ബൂൽ, ഡോ. സിന്ധു ബിനു, ഷനീബ് അബൂബക്കർ, ഷാജു അഞ്ചേരി, ഷഹീർ മജ്ദൽ, നൗഷാദ് ഏഴര, ബഷീർ ബുഖാരി, പി.സി.ഡബ്ല്യൂ.എഫ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു ദേവസി എന്നിവർ സംബന്ധിച്ചു.
വനിത കമ്മിറ്റി അംഗങ്ങളായ സാജിത ഫഹദ്, രകീബ നൗഫൽ, ആഷ്ന അമീർ, അർഷിന ഖലീൽ, മേഘ ദീപക്, ജെസ്സി ഷാജഹാൻ, സാദിയ ഫാസിൽ, മുഹ്സിന നഹാസ്, സബിത ഉമ്മർ, നഫീസ ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ തനത് വിഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഇഫ്താർ വിരുന്ന് രുചികരമായി.
കൺവീനർമാരായ ശഫായത്ത്, നഹാസ്, ആസിഫ്, ഫസ്ന ആസിഫ്, ജസീന റിയാസ്, സാലി, നൗഫൽ, ഫൈസൽ ആർ.വി., സലീം ഗ്ലോബ്, ദീപക്, ഷമീർ, ഖലീൽ, ഫഹദ് ബിൻ ഖാലിദ്, ഉമർ ഖോബാർ, ഉമർ കൊളക്കാട്ട്, ഇക്ബാൽ വെളിയംകോട്, കഫീൽ, നൗഷാദ്, സൈഫർ, ഹാരിസ്, സിറാജ്, ഫാസിൽ, രജീഷ്, അമീർ, നിയാസ്, സുഹൈൽ, അബ്ദുറഹീം, ഷമീർ കൊല്ലംകോട്, ഷാരു, അജ്മൽ, അബൂബക്കർ ഷാഫി, ബഷീർ, നിഷാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


