നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി
text_fieldsനിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സരവിജയി സമീർ മലപ്പുറത്തിന് നിയോ
കൺവീനർ അബുട്ടി പള്ളത്ത് സമ്മാനം കൈമാറുന്നു.
ജിദ്ദ: നിലമ്പൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിയെയും ഭൂരിപക്ഷവും പ്രവചിക്കുന്നതിനായി നിയോ ജിദ്ദ ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനം വി.കെ. സമീർ നിലമ്പൂർ, രണ്ടാം സമ്മാനം സമീർ കക്കാമൂല, മൂന്നാം സമ്മാനം ജുനൈദ് വഴിക്കടവ് എന്നിവർ കരസ്ഥമാക്കി. ചടങ്ങ് നിയോ രക്ഷാധികാരി പി.സി.എ റഹ്മാൻ (ഇണ്ണി) ഉദ്ഘാടനം ചെയ്തു. നിയോ പ്രസിഡന്റ് സുബൈർ വട്ടോളി അധ്യക്ഷത വഹിച്ചു. കൺവീനർ അബുട്ടി പള്ളത്ത്, അബ്ദുല്ല ബി.എസ് വാച്ച്, ഫസലു മൂത്തേടം, മനാഫ് പൂക്കോട്ടുംപാടം, സലീം മുണ്ടേരി, സലാം ചെമ്മല, സുഹൈല ജനീഷ്, ജാബിർ ചങ്കരത്ത്, അമീൻ ഇസ്ലാഹി, ഹഫീഫ സൗഫൽ, സൽമാൻ, ഹാരിസ് മമ്പാട്, അഫ്സൽ, ജംഷീന ശിഹാബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അനസ് അത്തിമണ്ണിൽ സ്വാഗതവും ട്രഷറർ പി.എ ജലീൽ നന്ദിയും പറഞ്ഞു.