ഖസീം പ്രവാസി സംഘം
text_fieldsഖസീം പ്രവാസി സംഘം വി.എസ് അനുശോചന യോഗത്തിൽ സുരേന്ദ്രൻ കൂട്ടായി സംസാരിക്കുന്നു
ബുറൈദ: കേരള മുൻ മുഖ്യമന്ത്രിയും സി.പി.എം സ്ഥാപകനേതാക്കളിൽ പ്രധാനിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഖസീം പ്രവാസി സംഘം, രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. അൽ ഖസീമിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ഖസീം പ്രവാസി സംഘം മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഉണ്ണി കണിയാപുരം അനുശോചന സന്ദേശം അവതരിപ്പിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവും എൻ.ആർ.കെ ഫോറം ചെയർമാനുമായ സുരേന്ദ്രൻ കൂട്ടായി, അബ്ദുൽ റഹ്മാൻ (ഒ.ഐ.സി.സി), ശരീഫ് മാങ്കടവ് (കെ.എം.സി.സി), ശിഹാബ് സവാമ (ഐ.സി.എഫ്), അസ്കർ ഒതായി (സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ), പർവീസ് തലശ്ശേരി (ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം), നിഷാദ് പാലക്കാട് (പ്രസിഡന്റ്, ഖസീം പ്രവാസി സംഘം), ഷമീറ ഷബീർ (ഖസീം പ്രവാസി സംഘം, കുടുംബവേദി) എന്നിവർ അനുശോചന പ്രസംഗം നടത്തി. ഉറച്ച നിലപാടുകൾ കൊണ്ടും ആദർശം കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്നു വി.എസ് എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കേന്ദ്രകമ്മിറ്റി ട്രഷറർ റഷീദ് മൊയ്ദീൻ നന്ദി പറഞ്ഞു.