Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറീച്ച് പ്രവാസി വെൽഫെയർ...

റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി നിലവിൽ വന്നു

text_fields
bookmark_border
റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി നിലവിൽ വന്നു
cancel
camera_alt

ടി.​എ അ​ബ്ദു​റ​ഹ്മാ​ൻ, പി.​ടി ഷ​ഫീ​ഖ്,ഷാ​ജ​ഹാ​ൻ

ജിദ്ദ / സുൽത്താൻ ബത്തേരി: പ്രവാസികളുടെയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെയും ക്ഷേമവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി, സുൽത്താൻ ബത്തേരി ആസ്ഥാനമായി നിലവിൽ വന്നു.

ക്ഷേമസഹായങ്ങൾ ലഭ്യമാക്കുക, രോഗികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകുക, അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക, പ്രവാസികളുടെ പുനരധിവാസത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

പ്രവാസികളെയും നാട്ടിൽ തിരിച്ചെത്തിയവരെയും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഒരുമിപ്പിച്ച് ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക എന്നതും സംഘടന ലക്ഷ്യംവെക്കുന്നു . നിലവിൽ പത്തിലധികം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

സംഘടനയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ: ടി.എ അബ്ദുറഹ്മാൻ യു.എ.ഇ (പ്രസി.), പി.ടി ഷഫീഖ് സൗദി (ജന.സെക്ര.), ഷാജഹാൻ സൗദി( ട്രഷ.). അബു മണിച്ചിറ ഖത്തർ, മുഹമ്മദ് ഷരീഫ് ഇന്ത്യ, അബ്ദുൽ കരീം യു.എ.ഇ (വൈസ് പ്രസി.), എം.യു അൻവർ യു.എ.ഇ, എം.എ റസാഖ് ഖത്തർ, മുഹമ്മദ് ബഷീർ യു.എ.ഇ (സെക്ര.).

എൻ. സൈദലവി സൗദി, പി.ടി മുഹമ്മദ് അസ്റത്ത് കാനഡ, എം.കെ അഹമ്മദ് കബീർ ഖത്തർ, കെ.ടി മുസ്താഖ് ഇന്ത്യ, കെ. ഹസീബ് ബഹ്റൈൻ, ഷാഹുൽ ഹമീദ് സൗദി, മുഹമ്മദ് ഷമീർ യു.എ.ഇ, എൻ.പി ഉമ്മർ സൗദി,കെ. സലീം ഇന്ത്യ, എം.എം അബു താഹിർ ഇന്ത്യ, എം.പി. ഹാരിസ് ഖത്തർ, കെ.കെ ഷിഹാബ് ഇന്ത്യ, അബ്ദുൽ സലാം ബാജി ഇന്ത്യ, എം. ഷമീർ ബഹ്റൈൻ, കെ.വി അഷ്റഫ് സൗദി, ഗഫൂർ ഫാൽക്കൺ ഇന്ത്യ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Saudi Arabia Gulf News 
News Summary - Reach Pravasi Welfare Society came into existence
Next Story