Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഇന്ത്യൻ...

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

text_fields
bookmark_border
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
cancel
camera_alt

കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ദേശീയപതാക ഉയര്‍ത്തുന്നു

Listen to this Article

ജിദ്ദ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അതീവ ആവേശത്തോടെ ആഘോഷിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ചടങ്ങിലുടനീളം ദൃശ്യമായിരുന്നു. കോൺസുലേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നു

തുടർന്ന് കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ദേശീയ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാഷ്ട്രത്തിന് നൽകിയ സന്ദേശം അദ്ദേഹം ചടങ്ങിൽ വായിച്ചു. ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസികൾ നൽകുന്ന സമർപ്പണത്തെയും സംഭാവനകളെയും കോൺസുൽ ജനറൽ തന്റെ പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിക്കുന്നു

കോൺസുലർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനുമായി കോൺസുലേറ്റ് നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ലൈവ് ദേശഭക്തിഗാനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. ഗായകസംഘത്തെയും അവരെ ഒരുക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. കോൺസുൽ ജനറൽ പ്രവാസികളുമായി ആശയവിനിമയം നടത്തി. ഭാരതീയ ഭക്ഷണവൈവിധ്യങ്ങൾ വിളിച്ചോതുന്ന വിഭവപ്രദർശനത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

Show Full Article
TAGS:Republic day celebration Jeddah indian consulate Fahad Ahmed Khan Suri 
News Summary - Republic Day celebrated at Indian Consulate in Jeddah
Next Story