‘റിയ കപ്പ് 25’ യുവ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു
text_fieldsറിയാദ് ഇന്ത്യൻ അസോസിയേഷൻ യുവ ഫുട്ബാൾ ടൂർണമെൻറ് ജേതാക്കൾക്ക് കപ്പ് സമ്മാനിക്കുന്നു
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ)യും യൂത്ത് ഫുട്ബാൾ അക്കാദമിയും ചേർന്ന് റിയാദിൽ സംഘടിപ്പിച്ച ‘റിയ കപ്പ് 25’ യുവ ഫുട്ബാൾ ടൂർണമെൻറ് 25ാം വാർഷികാഘോഷത്തിെൻറ ഭാഗമായി നടന്നു. സൗദി അറേബ്യയിലെ മുൻനിര യുവ ടീമുകൾ പങ്കെടുത്തു. 14 വയസിന് താഴെയുള്ള വിഭാഗത്തിൽ, സിലോൺ ഫുട്ബാൾ അക്കാദമി ഒന്നിനെതിരെ മൂന്നിന് റിയാദ് സോക്കർ അക്കാദമിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. 19 വയസിന് താഴെയുള്ള വിഭാഗത്തിൽ, യൂത്ത് സ്പോർട്സ് അക്കാദമി റിയാദ് ഒന്നിനെതിരെ അഞ്ചിന് വിജയം നേടി. യുനൈറ്റഡ് സ്പോർട്ടിങ് ജിദ്ദയെ തോൽപ്പിച്ച് ചാമ്പ്യൻ പട്ടം നേടി.
താഷിൻ, അജ്മൽ, ഷഹസൻ, ഷഹാബ്, യഹ്യ, സലീം എന്നിവർ വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി. പ്രസിഡൻറ് ഉമർ കുട്ടി, സെക്രട്ടറി അരുണ്‍ കുമാരൻ, ട്രഷറർ നിഖിൽ മോഹൻ, കമ്മിറ്റി അംഗങ്ങളായ ജൂബിൻ പോൾ, സിനിൽ സുഗതൻ, മഹേഷ് മൂരളീധരൻ, ഹബീബ്, സന്ദീപ്, ജോസഫ് അരക്കൽ, എസാക്കി, ക്ലീറ്റസ്, നിസാം, അറുള് നടരാജൻ, പീറ്റർ, ഡോ. പൊൻമുരുകൻ എന്നിവർ നേതൃത്വം നൽകി.
സമാപനച്ചടങ്ങിൽ റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ബഷീർ ചെലമ്പ്ര, യൂസഫ് (ഗ്രാൻഡ് ലക്കി), മുഹമ്മദ് ആരിഫ് (യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി) എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. സെക്രട്ടറി അരുണ്‍ കുമാരൻ സ്വാഗതവും ഇവൻറ് കോഓഡിനേറ്റർ ജൂബിൻ പോൾ നന്ദിയും പറഞ്ഞു.


