ഈരാറ്റുപേട്ട റിയാദ് അസോ. ഇഫ്താർ
text_fieldsഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ (ഇറ) ഇഫ്താർ വിരുന്നും കുടുംബ സംഗമവും സംഘടിപ്പിച്ചു. എക്സിറ്റ് 18 അൽ മനാഖിലെ ശാലിയാത് ഇസ്ഥിറാഹയിൽ നടന്ന സംഗമത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡൻറ് നൂർ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടന നടത്തിവരുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും റമദാൻ സന്ദേശം നൽകുകയും ചെയ്തു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോ ഓഡിനേറ്റർ ഷിബു ഉസ്മാൻ, കെ.ജെ. അബ്ദുൽ റഷീദ് എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു. നസിബ് വട്ടക്കയം, റസ്സൽ ഈരാറ്റുപേട്ട, റഫീഷ് അലിയാർ, സലിം തലനാട്, വി.എം. നൗഫൽ, ശാഹുൽ ഹമീദ്, ശാക്കിർ, സുനീർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.


