Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് മെട്രോ:...

റിയാദ് മെട്രോ: ‘എക്സ്പോ’ സ്റ്റേഷന്റെ നിർമാണം ആരംഭിച്ചു

text_fields
bookmark_border
റിയാദ് മെട്രോ: ‘എക്സ്പോ’ സ്റ്റേഷന്റെ നിർമാണം ആരംഭിച്ചു
cancel

റി​യാ​ദ്: റി​യാ​ദ് മെ​ട്രോ​യു​ടെ ഭാ​ഗ​മാ​യ ‘എ​ക്സ്പോ’ സ്റ്റേ​ഷ​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യി റി​യാ​ദ് സി​റ്റി റോ​യ​ൽ ക​മീ​ഷ​ൻ അ​റി​യി​ച്ചു. സ്റ്റേ​ഷ​ന്റെ വാ​സ്തു​വി​ദ്യാ രൂ​പ​ക​ൽ​പ്പ​ന​യും ക​മീ​ഷ​ൻ പു​റ​ത്തു​വി​ട്ടു. ‘റി​യാ​ദ് എ​ക്സ്പോ 2030’ന് ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം വ​ഴി പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ സ്റ്റേ​ഷ​ൻ സ​ഹാ​യ​ക​മാ​കും. പ്ര​ദ​ർ​ശ​നം അ​വ​സാ​നി​ച്ചാ​ലും ഈ ​പ്ര​ദേ​ശ​ത്തി​നും സ​മീ​പ​ത്തു​ള്ള മ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്കും ​എ​ക്സ്​​പോ സ്റ്റേ​ഷ​ൻ പ്ര​യോ​ജ​ന​പ്പെ​ടും.

റി​യാ​ദ് മെ​ട്രോ ശൃം​ഖ​ല​യി​ൽ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന മ​ഞ്ഞ പാ​ത​യി​ലാ​ണ് പു​തി​യ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. കി​ഴ​ക്ക് റി​യാ​ദ് എ​ക്സ്പോ 2030 വേ​ദി​യെ പ​ടി​ഞ്ഞാ​റു​ള്ള ഭാ​വി ന​ഗ​ര​വി​ക​സ​ന മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ഹ​രി​ത ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന സ്റ്റേ​ഷ​ൻ കി​ങ് സ​ൽ​മാ​ൻ റോ​ഡി​ന് മു​ക​ളി​ലൂ​ടെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു.

ഏ​ക​ദേ​ശം 70,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ഒ​രു​ക്കു​ന്ന സ്റ്റേ​ഷ​ന് മ​ണി​ക്കൂ​റി​ൽ 19,000 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ണ്ടാ​കും. സ്റ്റേ​ഷ​ന്റെ വാ​സ്തു​വി​ദ്യാ രൂ​പ​ക​ൽ​പ്പ​ന റി​യാ​ദ് ന​ഗ​ര​ത്തി​ലെ പ്ര​കൃ​തി​യി​ൽ നി​ന്നും താ​ഴ്‌​വ​ര​ക​ളി​ൽ നി​ന്നും അ​ക്കേ​ഷ്യ മ​ര​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ള്ള​തെ​ന്ന് ക​മീ​ഷ​ൻ പ​റ​ഞ്ഞു. 134 മീ​റ്റ​ർ വ്യാ​സ​മു​ള്ള സ്റ്റീ​ൽ താ​ഴി​ക​ക്കു​ട​മാ​ണ് ഇ​തി​ന്റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. അ​ക്കേ​ഷ്യ മ​ര​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ശാ​ഖ​ക​ളാ​യി പി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന എ​ട്ട് തൂ​ണു​ക​ളി​ലാ​ണ് ഈ ​താ​ഴി​ക​ക്കു​ടം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് ത​ണ​ലു​ള്ള വി​ശാ​ല​മാ​യ ഇ​ട​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യും. ഏ​ക​ദേ​ശം 44,000 ച​തു​ര​ശ്ര മീ​റ്റ​ർ ഹ​രി​ത​മേ​ഖ​ല​യും സ്റ്റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്റ്റേ​ഷ​ന്റെ ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ന്റെ 25 ശ​ത​മാ​ന​ത്തോ​ളം നി​റ​വേ​റ്റു​ന്ന സൗ​രോ​ർ​ജ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ലു​ണ്ടാ​കും.

മേ​ള ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ർ​മാ​ണ വേ​ള​യി​ൽ ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ബാ​ധി​ക്കു​ന്ന​ത് കു​റ​ക്കാ​നും ബ​ദ​ൽ പാ​ത​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Riyadh metro expo construction Saudi Arabia 
News Summary - Riyadh Metro Expo Station
Next Story