Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് തമിഴ് കൾച്ചറൽ...

റിയാദ് തമിഴ് കൾച്ചറൽ സൊസൈറ്റി സാംസ്‌കാരിക ഉത്സവം സംഘടിപ്പിച്ചു

text_fields
bookmark_border
റിയാദ് തമിഴ് കൾച്ചറൽ സൊസൈറ്റി സാംസ്‌കാരിക ഉത്സവം സംഘടിപ്പിച്ചു
cancel

റിയാദ്: തമിഴ് ഭാഷ, സംസ്കാരം, കല, സാഹിത്യം, സാമൂഹിക ഐക്യം എന്നിവക്കായി മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തമിഴ് കൾച്ചറൽ സൊസൈറ്റി (ടി.സി.എസ്) റിയാദിൽ സാംസ്‌കാരിക ഉത്സവം സംഘടിപ്പിച്ചു.

കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടി ഒരുക്കിയ വൈവിധ്യമാർന്ന മത്സരങ്ങളും കലാപ്രകടനങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി. പരമ്പരാഗത തമിഴ് മത്സരങ്ങൾ, ചിത്രരചന, കളറിംഗ് മത്സരങ്ങൾ, ഇൻഡോർ ഗെയിമുകൾ, കലാപ്രകടനങ്ങൾ, ഔട്ട്ഡോർ കായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സാംസ്‌കാരിക പരിപാടി തമിഴ് മക്കളുടെ പാരമ്പര്യ ഉത്‌സവമായി മാറി.

യുവതലമുറയിൽ സർഗാത്മകത, ആത്മവിശ്വാസം, കൂട്ടായ പ്രവർത്തനം, സൗഹൃദം, തമിഴ് പൈതൃകത്തോടുള്ള സ്നേഹം എന്നിവ വളർത്താൻ പരിപാടി വഴിവെച്ചു. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ തമിഴ് വിഷയത്തിൽ 95-ൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

ഇന്റർനാഷനൽ തമിഴ് എൻജിനീയേഴ്സ് ഫോറം സൗദി സെൻട്രൽ റീജിയൻ പ്രസിഡന്റ് അരുൺകുമാർ, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദ് ചെയർമാൻ രാജദുരൈ, റിയാദ് തമിഴ് സംഘം പ്രസിഡന്റ് അലക്സ് ത്യാഗരാജൻ, മുത്തുസാമി വെട്രിവേൽ, അഹമ്മദ് ഇംതിയാസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും അതിഥികൾ ചടങ്ങിൽ വിതരണം ചെയ്തു. ടി.സി.എസ് സെക്രട്ടറി ലിയോ സംസാരിച്ചു.

തമിഴ് സംഘടനകൾക്കിടയിലുള്ള ഐക്യം, പരസ്പര ബഹുമാനം, സഹകരണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ് ഭാഷ, സാംസ്കാരിക മൂല്യങ്ങൾ, മാനവികത എന്നിവ വരും തലമുറയിലേക്ക് കൈമാറുക എന്ന സൊസൈറ്റിയുടെ ദൗത്യത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡെപ്യൂട്ടി സെക്രട്ടറി ഷാഹുൽ ഹമീദ് സ്വാഗതവും ആരിഫ് അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Cultural Festival tamil Riyadh 
News Summary - Riyadh Tamil Cultural Society organized a cultural festival
Next Story