സഫാരി 10, 20, 30 പ്രമോഷന് തുടക്കം
text_fieldsദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കം. ഏറെ ജനശ്രദ്ധ നേടിയ ഈ പ്രമോഷനിലൂടെ പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്‌ഡ്, ഫൂട്ട്‌വെയർ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്‌തുക്കളും ഉൽപന്നങ്ങളുടെയും വിപുലമായ ശേഖരം ഉൾപ്പെടുത്തിക്കൊണ്ടാണ് ജനങ്ങളിലേക്കെത്തിക്കുന്നത്.
മാത്രമല്ല, 10, 20, 30, റിയാലിന്റെ ആയിരക്കണക്കിന് ഉൽപന്നങ്ങൾക്ക് പുറമെ 15 റിയാലിനും 25 റിയാലിനും ലഭിക്കുന്ന നിരവധി പ്രോഡക്റ്റുകളും ഈ പ്രമോഷനിൽ ലഭ്യമാണ്. നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകൾ ഒരുക്കി സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്ക്, ചൈനീസ് വിഭവങ്ങളും, വ്യത്യസ്‌ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ലഭ്യമാണ്.
കൂടാതെ ചിക്കൻ ബിരിയാണി, ചിക്കൻ മജ്‌ബൂസ്, പിസ്സ, തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തിൽ റൗമി ചീസ്, ബട്ടർ ബ്ലോക്ക്, അവാഫി പിസ്സ ചീസ്, പ്ലെയ്‌ൻ ചീസ്, ചെഡാർ ചീസ്, തുടങ്ങിയവയും ഈ 10,20,30 പ്രമോഷനിൽ ലഭ്യമാണ്. കൂടാതെ നിരവധി ജ്യൂസുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, വിവിധ ഇനം ഐസ്ക്രീം, ചിക്കൻ പാർട്സ്, ചിക്കൻ നഗറ്റ്സ്, തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോൽപന്നങ്ങൾ ഫ്രോസൺ വിഭാഗത്തിൽ ലഭ്യമാക്കുന്നുണ്ട്.
കോസ്മെറ്റിക്സ്, സ്റ്റേഷനറി ഐറ്റംസ്, ഗാർമെൻസ് ആൻഡ് റെഡിമെയ്‌ഡ്, ഫൂട്ട് വെയർ, ലേഡീസ് ബാഗ്‌സ് തുടങ്ങിയ വീഭാഗങ്ങളിൽ ഗുണമേന്മയേറിയ വൻ കളക്ഷനാണ് വെറും 10 20 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഒപ്പം തന്നെ വിന്റർ വസ്ത്രങ്ങളുടെ വലിയൊരു കളക്ഷൻ തന്നെ സഫാരി ഔട്ട്ലറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ് വിഭാഗത്തിൽ വിവിധതരം എമർജൻസി ലൈറ്റുകൾ, ട്രിമ്മർ, ട്ടോർച്ചുകൾ, ഹെഡ്സെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് 10,20,30 പ്രമോഷൻ ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്.
കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷൻ ഷോപ്പ് ആൻഡ് ഡ്രൈവിലൂടെ 30 ബെസ്റ്റ്യൂൺ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്. സഫാരിയുടെ എത് ഔട്ട്ലറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂൺ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂൺ കാറുകൾ വീതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്റ്റ്യൂൺ കാറുകളുമാണ് സമ്മാനമായി നൽകുന്നത്.
സഫാരിയുടെ എല്ലാ ഓട്ട്ലറ്റുകളിലും ഈ ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 15ന് നടക്കും. അൽ ഗറാഫ എസ്‌ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് സഫാരി എസ്‌ദാൻ ഔട്ടലറ്റ് സന്ദർശിക്കുന്നവർക്കായി യാതൊരു പർച്ചേസും കൂടാതെ തന്നെ 2 ടെസ് ല മോഡർ വൈ കാറുകൾ സമ്മാനമായി ലഭിക്കുന്ന വിസിറ്റ് ആൻഡ് വിൻ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 19ന് നടക്കും.


