സമദ് മങ്കടയെ സ്ഥാനാർഥിയാക്കണം -ഒ.ഐ.സി.സി മങ്കട മണ്ഡലം കമ്മിറ്റി
text_fieldsഒ.ഐ.സി.സി ജിദ്ദ മങ്കട മണ്ഡലം കമ്മിറ്റി യോഗത്തിൽനിന്ന്
ജിദ്ദ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി എഴുത്തുകാരനും എ.ഐ.സി.സി ട്രെയിനിങ് കോഓഡിനേറ്ററും വാഗ്മിയും ഡി.സി.സി സെക്രട്ടറിയുമായ സമദ് മങ്കടയെ പരിഗണിക്കണമെന്ന് ഒ.ഐ.സി.സി ജിദ്ദ മങ്കട മണ്ഡലം കമ്മിറ്റി കെ.പി.സി.സി നേതൃത്വത്തോട് അഭ്യർത്ഥിച്ചു.
സംഘടനാ രംഗത്തും സാമൂഹിക, സാംസ്കാരിക മേഖലയിലും സമദ് മങ്കട നൽകിയ സംഭാവനകൾ മണ്ഡലത്തിലെ പ്രവർത്തകർക്കും പൊതുസമൂഹത്തിനും സുപരിചിതമാണെന്നും പാർട്ടിയുടെ ആശയങ്ങളെ വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശക്തിയാകുമെന്നും ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ഒ.ഐ.സി.സി മങ്കട മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും വികാരമാണ് ഈ ആവശ്യമെന്നു കമ്മിറ്റി വ്യക്തമാക്കി. ഇ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.പി. സൈതലവി, വി.പി. ഹുസ്സൈൻ, ഫൈസൽ മക്കരപ്പറമ്പ് എന്നിവർ സംസാരിച്ചു. ഷൗക്കത്ത് പുഴക്കാട്ടിരി സ്വാഗതവും ഇബ്രാഹിം തേറമ്പിൽ നന്ദിയും പറഞ്ഞു.


